നിവിന്‍ പോളിയുടെ നായികയാവാന്‍ ഗ്രേസ് ആന്റണി; 'കനകം കാമിനി കലഹം' നവംബറില്‍ ആരംഭിക്കും

ഹലാല്‍ ലവ് സ്‌റ്റോറി സിനിമയ്ക്ക് ശേഷം നിവിന്‍ പോളിയുടെ നായികയാവാന്‍ ഒരുങ്ങി ഗ്രേസ് ആന്റണി. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന “കനകം കാമിനി കലഹം” എന്ന ചിത്രത്തിലാണ് ഗ്രേസ് ആന്റണി നായികയാവുന്നത്. നിവിന്‍ പോളി നായകനും നിര്‍മ്മാതാവുമായി എത്തുന്ന സിനിമ കൂടിയാണിത്. നിവിന്റെ ജന്‍മദിനത്തിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്.

ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ നായിക എന്ന് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ആദ്യ സിനിമ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെ പോലെ ഈ സിനിമയും സാധാരണക്കാരെ കുറിച്ചായിരിക്കും. രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നതെന്നും സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കുടുംബ കഥ പറയുന്ന ചിത്രം ഡാര്‍ക്ക് ഹ്യൂമറും സറ്റയറും ആയിരിക്കും. കഥാപാത്രത്തിന് നിവിന്‍ ചേരുന്നത് ആയതുകൊണ്ടാണ് നായകനാക്കിയതെന്നും സംവിധായകന്‍ പറഞ്ഞു. നവംബറില്‍ എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

നിലവില്‍ ലിജു കൃഷ്ണ ഒരുക്കുന്ന “പടവെട്ട്” സിനിമയിലാണ് നിവിന്‍ അഭിനയിക്കുന്നത്. തുറമുഖം, ബിസ്മി സ്‌പെഷ്യല്‍ എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് സിനിമകള്‍. സാജന്‍ ബേക്കറി സിന്‍സ് 1962 സിനിമയാണ് ഗ്രേസ് ആന്റണിയുടെതായി റിലീസിനൊരുങ്ങുന്നത്.

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!