ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ‘ബേബി ഗേൾ’ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്ത് നടൻ നിവിൻ പോളി. സിനിമയുടെ അണിയറപ്രവർത്തകരാണ് പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്തതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ലിസ്റ്റിനും നിവിന്‍ പോളിയും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് ബേബി ഗേള്‍. ‘തുറമുഖം’, ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ സിനിമകള്‍ ഈ കോമ്പോയില്‍ എത്തിയിട്ടുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് തുറമുഖം സിനിമയുടെ റിലീസ് നീണ്ടപ്പോള്‍ ആ ചിത്രം ഏറ്റെടുത്ത് തിയേറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിനാണ്.
കഴിഞ്ഞ ദിവസങ്ങളിൽ സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ചർച്ചയായിരുന്നു. അണിയറപ്രവർത്തകർ പങ്കുവെച്ച വീഡിയോയിലൂടെ എല്ലാ അഭ്യൂഹങ്ങൾക്കും വ്യക്തമായ മറുപടി ലഭിച്ചതായാണ് ആരാധകർ പറയുന്നത്.