പൂരത്തിന് ഇടയില്‍ മറ്റൊരു 'തൃശൂര്‍ പൂരം'; ജയസൂര്യയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് വിജയ് ബാബു

ജയസൂര്യയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ്. തൃശൂരിലെ പൂരപ്പറമ്പില്‍ വെച്ചാണ് വിജയ് ബാബു പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ് നടത്തിയത്. “തൃശൂര്‍ പൂരം” എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. ജയസൂര്യയ്ക്ക് ഒപ്പമുള്ള “ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാവും “തൃശൂര്‍ പൂരം”. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍, ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നിവയായിരുന്നു മുന്‍ ചിത്രങ്ങള്‍.

“തൃശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ലോഞ്ചിന് ഏറ്റവും മികച്ച ഇടം പൂരനഗരിയാണെന്ന വിശ്വാസത്തിലാണ് ഇതു പോലൊരു സര്‍പ്രൈസ് ലോഞ്ച്” എന്ന് വിജയ് ബാബു പറഞ്ഞത്. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. വിജയ് ബാബുവിനൊപ്പം രതീഷ് വേഗ, നടനായ സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ടൈറ്റില്‍ ലോഞ്ചിന് പൂര നഗരിയില്‍ സന്നിഹിതരായിരുന്നു.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജിഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ “ജൂണ്‍” ആയിരുന്നു ഫ്രൈഡേ ഫിലിം ഹൗസിന്റെ അവസാനചിത്രം.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ