'സാരി ഉടുക്കാന്‍ അമ്മയുമായി വഴക്ക്'; ശ്രദ്ധ നേടി പൂര്‍ണിമയുടെ കുറിപ്പ്

മിനി സ്‌ക്രീനിലൂടെ സിനിമയിലെത്തി പ്രേക്ഷ പ്രീതി നേടിയ നടിയാണ് പൂര്‍ണിമ. നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നിന്ന താരം അടുത്തിടെ വൈറസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങി എത്തിയിരുന്നു. ഡിസൈനിംഗിലും ഫാഷനിലുമൊക്കെയുള്ള പുത്തന്‍ ട്രെന്‍ഡുകള്‍ പിന്തുടരുന്നയാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സാരിയാണ് തനിക്ക് ഏറെ ഇഷ്ടമുള്ള വസ്ത്രമെന്നും സാരി ഉടുക്കാന്‍ അമ്മയുമായി വഴക്ക് ഉണ്ടാക്കിയിരുന്നെന്നും പറയുകയാണ് പൂര്‍ണ്ണിമ.

“17 വയസ്സുള്ളപ്പോള്‍, സാരി ഉടുക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ അമ്മയുമായി ഒരു വലിയ യുദ്ധം നടത്തിയതിന്റെ കഥയാണ് പുതിയ പോസ്റ്റ്. സാരി ഉടുക്കാനായി പ്രീ-ഡിഗ്രി ഫെയര്‍ വെല്‍ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു, എന്നാല്‍ അന്നും അമ്മ പറ്റില്ല എന്നാണ് പറഞ്ഞത്. എന്തുകൊണ്ടായിരുന്നു ഇതെന്ന് എനിക്ക് മനസിലായിട്ടില്ല.” പൂര്‍ണ്ണിമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/B5Pz3OqlIrw/?utm_source=ig_web_copy_link

കുറിപ്പിനൊപ്പം സാരിയിലുള്ള ചിത്രവും പൂര്‍ണ്ണിമ പങ്കുവെച്ചിട്ടുണ്ട്. ചിത്രവും കുറിപ്പും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Latest Stories

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും