ഫഹദിന്റെ പോര്‍ച്ചില്‍ ഒരു കണ്‍ട്രിമാന്‍ കൂടി; മിനി കണ്‍ട്രിമാന്‍ ജെ.സി.ഡബ്ല്യു ഇന്‍സ്പയേഡ് സ്വന്തമാക്കി താരം

ഫഹദ് ഫാസിലിന്റെ വാഹന ശേഖരത്തിലേക്ക് മിനി കണ്‍ട്രിമാന്‍ കൂടി. ലംബോര്‍ഗിനി ഉറുസ്, പോര്‍ഷെ 911 കരേര, ടൊയോട്ട വെല്‍ഫയര്‍ തുടങ്ങിയ ആഡംബര വാഹനങ്ങള്‍ താരത്തിനുണ്ട്. ഇതിനൊപ്പമാണ് പതിയ മിനി കണ്‍ട്രിമാന്‍ ജെസിഡബ്ല്യു ഇന്‍സ്പയേഡ് എഡിഷന്‍ കൂടി ഫഹദ് സ്വന്തമാക്കിയിരിക്കുന്നത്.

മിനി വാഹന നിരയിലെ ഏറ്റവും കരുത്തന്‍ വാഹനം എന്ന വിശേഷണം കണ്‍ട്രിമാനിനുണ്ട്. ഏകദേശം 58 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. ആറ് നിറങ്ങളില്‍ എത്തുന്ന കണ്‍ട്രിമാന്റെ സെയ്ജ് ഗ്രീന്‍ നിറത്തിലുള്ള മോഡലാണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം.

അതേസമയം, ‘മലയന്‍കുഞ്ഞ്’ ആണ് ഫഹദിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സര്‍വൈവല്‍ ത്രില്ലര്‍ ആയി എത്തിയ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ‘മാമന്നന്‍’ ആണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രം.

ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് ഫഹദ് എത്തുക. തെലുങ്ക് ചിത്രം ‘പുഷ്പ 2’വും ഫഹദിന്റെതായി ഒരുങ്ങുന്നുണ്ട്. ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഫഹദ് വേഷമിടുന്നത്. ‘പാട്ട്’, ‘ഹനുമാന്‍ ഗിയര്‍’, ‘പാച്ചുവും അത്ഭുതവിളക്കും’ എന്നീ മലയാള ചിത്രങ്ങളും താരത്തിന്റെതായി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍