നിഗൂഢതകളുടെ കെട്ടഴിയ്ക്കാന്‍ അതിരന്‍ ഇന്ന് തിയേറ്ററുകളില്‍; ഫഹദ് ഫാസില്‍ മാജിക് കാത്ത് ആരാധകര്‍

നിഗൂഢതയുടെ പരിവേഷം കൊണ്ട് സിനിമാപ്രേമികളില്‍ ആകാംക്ഷയുണര്‍ത്തിയ ഫഹദ്- സായ് പല്ലവി ചിത്രം അതിരന്‍ ഇന്ന് തിയേറ്ററുകളില്‍. ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളോടെ എത്തുന്ന ഒരു ത്രില്ലര്‍ ചിത്രമാണെന്ന സൂചനകളാണ് ട്രെയിലര്‍ സമ്മാനിക്കുന്നത്. നവാഗതനായ വിവേക് ആണ് ചിത്രത്തിന്റെ സംവിധായകന്‍. വിവേകിന്റെ തന്നെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരനായ പി എഫ് മാത്യൂസ് ആണ്. ഒരു ഹില്‍സ്റ്റേഷനിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു പുതിയ ഡോക്ടര്‍ വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് “അതിരന്റെ പശ്ചാത്തലം.

ഫഹദ് ഫാസില്‍, സായ് പല്ലവി, അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ, സുരഭി ലക്ഷ്മി, വിജയ് മേനോന്‍, സുദേവ് നായര്‍, ലെന, നന്ദു, ലിയോണ ലിഷോയ് എന്നു തുടങ്ങി ശക്തമായൊരു താരനിര തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ചിത്രത്തിന്റെ കഥയേയോ കഥാപരിസരത്തെയോ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നില്ലെങ്കിലും ഒന്നിനൊന്നു മികവു പുലര്‍ത്തുന്ന, പരിചയസമ്പന്നരായ ഈ അഭിനേതാക്കളുടെ പ്രകടനം, പി എഫ് മാത്യൂസിന്റെ തിരക്കഥ എന്നിവയെല്ലാം ചിത്രത്തെ കുറിച്ച് ആവേശം സമ്മാനിക്കുന്ന ഘടകങ്ങളാണ്.

അനു മൂത്തേടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പി.എസ്. ജയഹരിയുടേതാണ് സംഗീതം. “രാക്ഷസന്‍” എന്ന തമിഴ് സിനിമയുടെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ ഒരുക്കിയ ജിബ്രാന്‍ ആണ് “അതിരന്റെ” പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലസംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം കൂടിയാണ് “അതിരന്‍”. നായകനും നായികയും കഴിഞ്ഞാല്‍ ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നത് അതിന്റെ പശ്ചാത്തലസംഗീതം തന്നെയാണെന്നാണ് അണിയറപ്രവര്‍ത്തകരും പറയുന്നത്.

ഒരിടവേളക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് നിര്‍മ്മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് “അതിരന്‍”.

മധുരരാജ “ഒരു കംപ്ലീറ്റ് പാക്കേജ്”

https://www.youtube.com/watch?time_continue=9&v=9eZAi8chAvI

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ