പൃഥ്വിരാജിന് പിന്നാലെ ഫഹദും; ഫഫയുടെ ഗ്യാരേജില്‍ ഇനി ലംബോര്‍ഗിനിയുടെ ഉറുസും

പൃഥ്വിരാജിന് പിന്നാലെ ലംബോര്‍ഗിനിയുടെ ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസിലും. ലംബോര്‍ഗിനിയുടെ എസ് യു വി മോഡലായ ഉറൂസ് ആലപ്പുഴ ആര്‍ ടി ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 3.15 കോടി രൂപ മുതല്‍ വിലയിൽ ആരംഭിക്കുന്ന ആഡംബര വാഹനം ജൂലൈയിലാണ് ഫഹദ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേരളത്തിൽ ലംബോർഗിനി ഉറുസ് ബുക്ക് ചെയ്താൽ വാഹനം ലഭിക്കാൻ ഏകദേശം ഒരുവർഷം വരെ കാല താമസമെടുക്കുമെന്നാണ് റിപ്പോർട്ട്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ശേഷിയുള്ള ഉറുസിന് ‘സൂപ്പര്‍ എസ് യു വി’ എന്ന വിശേഷണമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം. നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന് കരുത്ത് നല്‍കുന്നത്.

650 ബി എച്ച് പി പവറും 850 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിങ്ങ് മോഡുകളാണ് ഉറുസിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലാണ് ഈ വാഹനം. ഇതേ മോഡൽ വാഹനം സ്വന്തമാക്കിയ മറ്റൊരു താരമാണ് പൃഥ്വിരാജ്.

ലംബോർഗിനി എസ്‌യുവി ഉറുസ് പ്രീമിയം സെക്കന്‍ഡ് ഹാൻഡായാണ് പൃഥ്വി ജൂണിൽ സ്വന്തമാക്കിയത്. കേരള രജിസ്ട്രേഷനിലുള്ള 2019 മോഡൽ ഉറുസിന്റെ അന്നത്തെ ഓൺറോഡ് വില ഏകദേശം 4.35 കോടിയാണ്. 5000 കിലോമീറ്ററിൽ താഴെ ഓടിയ ഉറുസ് ആണ് പൃഥ്വി സ്വന്തമാക്കിയത്.. ആഗോളതലത്തില്‍ ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലാണ് ഇത്.

ഈ വര്‍ഷം ആദ്യം ടൊയോട്ടയുടെ ആഡംബര എം പി വി മോഡലായ വെല്‍ഫയര്‍ ഫഹദ് സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ, ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ സ്‌റ്റൈലിഷ് വാഹനമായ 911 കരേര എസ് എന്ന മോഡലും അദ്ദേഹത്തിന്റെ കളക്ഷനിൽ ഉണ്ട്

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്