ഇ.പി ജയരാജന് പറ്റിയ അമളി ബോളിവുഡിലുമെത്തി; മുഹമ്മദ് അലി പരാമര്‍ശം 'മുക്കബാസ്' ചിത്രത്തില്‍

ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണ വാര്‍ത്തയില്‍ കായിക മന്ത്രി ഇപി ജയരാജന്‍ നടത്തിയ അനുശോചനത്തിലെ അബദ്ധം സോഷ്യല്‍മീഡിയയില്‍ വലിയ ചിരിയും ട്രോളിംഗുമായി. ദേശീയ രാജ്യാന്തരമാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി. ഇപ്പോഴിതാ സംഭവം അങ്ങ് ബോളിവുഡിലും എത്തിയിരിക്കുന്നു. ഒരു ദേശീയമാധ്യമത്തില്‍ വന്ന മന്ത്രി ജയരാജിന്റെ വാര്‍ത്ത ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ അനുരാഗ് കാശ്യപ് പങ്കുവച്ചത് വലിയൊരു പൊട്ടിച്ചിരിയോടെ.

എന്നാല്‍ ആ ചരിയില്‍ ഇപി യുടെ അമളി ബോളിവുഡിലേക്ക് എത്തുമെന്ന് ആരും കരുതി കാണില്ല. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത “മുക്കബാസ്” കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചുവരുന്നത്.

ഈ ചിത്രത്തിലെ ഒരു രംഗത്തിലാണ് ഇ.പിയ്ക്ക് പറ്റിയ അമളി ഉപോയഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലറില്‍ തന്നെ എല്ലാവര്‍ക്കും ഈ രംഗം കാണാം. ഉത്തര്‍പ്രദേശിലാണ് കഥ നടക്കുന്നത്. ബോക്സിങ് ചാമ്പന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതാണ് മന്ത്രി. അദ്ദേഹം സംസ്ഥാനത്തെ പ്രതിഭകളായ കായിക താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്.” നമ്മുടെ നാട് ധ്യാന്‍ ചന്ദിന്റെ നാടാണ്. മുഹമ്മദ് കൈഫിന്റെ നാടാണ്. മുഹമ്മദ് അലിയുടെ നാടാണ്…” അപ്പോള്‍ മന്ത്രിക്ക് അരിലികിരുന്ന ഒരാള്‍ അദ്ദേഹത്തെ പതുക്കെ തിരുത്തുന്നു. മന്ത്രി പറയുന്നു; “ക്ഷമിക്കണം. മുഹമ്മദലി കേരളത്തില്‍ നിന്നുള്ള ആളാണ്..!”

ബാക്സിങ് ഇതിഹാസം മുഹമ്മദ് അലി മരിച്ചപ്പോള്‍ അന്നത്തെ കായികമന്ത്രിയായിരുന്ന ഇ.പി ജയരാജന്‍ ഒരു ചാനലില്‍ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചിരുന്നു. സ്വര്‍ണം നേടി കേരളത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം.

Latest Stories

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം