'മോഹന്‍ലാല്‍ ഇഷ്ടതാരം, ഭാര്യ ഏത് സിനിമ ആദ്യം കാണുമെന്ന് അറിയില്ല'; തമിഴ്‌നാട്ടില്‍ എമ്പുരാന്‍-വീര ധീര ശൂരന്‍ പോര്

‘എമ്പുരാന്‍’ സിനിമയ്ക്ക് ചെക്ക് വച്ചുകൊണ്ടാണ് വിക്രം ചിത്രം ‘വീര ധൂര ശൂരന്‍’ നാളെ തിയേറ്ററുകളില്‍ എത്തുന്നത്. സ്വന്തം ചിത്രം റിലീസാകുന്നതിന്റെ ത്രില്ലിനൊപ്പം തന്റെ ഇഷ്ടതാരമായ മോഹന്‍ലാലിന്റെ സിനിമയും തിയേറ്ററുകളില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് വിക്രം.

എമ്പുരാന്‍ പാന്‍ ഇന്ത്യന്‍ സിനിമയായി മാറും. വ്യാഴാഴ്ച എമ്പുരാനൊപ്പം തന്റെ സിനിമയായ വീര ധീര ശൂരന്‍ ഇറങ്ങുമ്പോള്‍ രണ്ടിനെയും മലയാളി പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് ഉറപ്പുണ്ട് എന്നാണ് വിക്രം പറയുന്നത്. തന്റെയും ഭാര്യയുടെയും ഇഷ്ടതാരമാണ് മോഹന്‍ലാല്‍.

താന്‍ ഭാര്യയോട് ഏത് പടമാണ് കാണുകയെന്ന് ചോദിച്ചിരുന്നു. രണ്ട് പടവും കാണുമെന്നാണ് മറുപടി നല്‍കിയത് എന്നാണ് വിക്രം പറയുന്നത്. പക്ഷെ അവള്‍ ഏത് പടമാകും ആദ്യം കാണുകയെന്ന് ചോദിച്ചാല്‍ തനിക്ക് അറിയില്ല എന്നാണ് പറഞ്ഞതെന്നും വിക്രം കൂട്ടിച്ചേര്‍ത്തു. അതേസമയം, അഡ്വാന്‍സ് ബുക്കിങ്ങില്‍ തമിഴ്‌നാട്ടില്‍ വീര ധൂര ശൂരനേക്കാള്‍ മുമ്പില്‍ എത്തിയിരിക്കുകയാണ് എമ്പുരാന്‍.

ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ കണക്ക് അനുസരിച്ച് റിലീസ് ദിനത്തില്‍ തമിഴ്‌നാട്ടിലെ 1252 ഷോകളില്‍ നിന്ന് വിക്രം ചിത്രം നേടിയിരിക്കുന്നത് 1.30 കോടിയാണ്. ചിത്രത്തിന്റെ 88,516 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. എമ്പുരാന്റേതായി തമിഴ്‌നാട്ടില്‍ 719 ഷോകളില്‍ നിന്നായി 56,343 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി