സൂര്യ- ശിവ ബ്രഹ്‌മാണ്ഡ ചിത്രം; പറയുന്നത് ആയിരം വര്‍ഷം മുമ്പുള്ള കഥ

സൂര്യയെ നായകനാക്കി ശിവ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ മാസ്സ് ആക്ഷന്‍ ഫാന്റസി ഡ്രാമ ത്രീഡിയില്‍ കൂടിയാണ് ഒരുക്കുന്നത്.

ഇപ്പോഴിതാ ഈ സിനിമയെക്കുുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് മലയാളിയും സിനിമയുടെ എഡിറ്ററുമായ നിഷാദ് യൂസഫ്. ആയിരം വര്‍ഷം മുമ്പേ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്നും, അതിനൊപ്പം വര്‍ത്തമാന കാലവും ഷൂട്ട് ചെയ്യുന്നുണ്ടെന്നും നിഷാദ് പറയുന്നു.

സൂര്യയുടെ ഇന്ററോഡക്ഷന്‍ അടക്കമുള്ള ഭാഗങ്ങള്‍ ആദ്യ ഷെഡ്യൂളില്‍ ഷൂട്ട് ചെയ്‌തെന്നും, ഇനിയുള്ള ഭാഗങ്ങള്‍ വമ്പന്‍ ആക്ഷന്‍ ഉള്‍പ്പെട്ട സീനുകള്‍ ആണെന്നും നിഷാദ് വെളിപ്പെടുത്തി. അടുത്ത ഷെഡ്യൂള്‍ ശ്രീലങ്കയില്‍ ആയിരിക്കുമെന്നാണ് കേട്ടതെന്നും, കൂടുതല്‍ ഷൂട്ടും ഇനി അവിടുള്ള വനാന്തരങ്ങളില്‍ ആയിരിക്കുമെന്നും നിഷാദ് യൂസഫ് പറഞ്ഞു.

തല്ലുമാല, ഓപ്പറേഷന്‍ ജാവക്ക് ശേഷം തരുന്‍ മൂര്‍ത്തി ഒരുക്കിയ സൗദി വെള്ളക്ക, അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കിയ ചാവേര്‍ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നിഷാദ് യൂസഫ് ഈ സൂര്യ- ശിവ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. സൂര്യയുടെ 42 ആം ചിത്രമായി ഒരുക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് താരസുന്ദരിയായ ദിശ പട്ടാണി ആണ്.

യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

'പാർട്ടിക്കുണ്ടായത് കനത്ത നഷ്ടം, പാർട്ടിയുടെ മതേതര മുഖവും ഹൃദയങ്ങളിലേക്ക് സ്നേഹപ്പാലം പണിത വ്യക്തിയുമാണ് വി കെ ഇബ്രാഹിം കുഞ്ഞ്'; അനുശോചിച്ച് സാദിഖലി ശിഹാബ് തങ്ങൾ

'മുഖ്യമന്ത്രിയുടെ കയ്യിൽ എന്റെ നമ്പർ ഉണ്ട്, കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ എന്നെ അറിയിക്കുക, ഞാൻ പ്രധാനമന്ത്രിയുമായി സംസാരിക്കാം'; രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വര്‍ണക്കടത്ത്: ശ്രീകോവിലിലെ ബാക്കിയുള്ള സ്വര്‍ണംകൂടി തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു; കേസില്‍ ഉള്‍പ്പെട്ടാല്‍ എന്തു ചെയ്യണമെന്നതടക്കം പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും എസ്‌ഐടി

ശബരിമല സ്വർണ്ണകൊള്ള; ഗൂഢാലോചന നടത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയും, പങ്കജ് ഭണ്ഡാരി, ഗോവർദ്ധനും ചേർന്നെന്ന് എസ്ഐടി, വൻകവർച്ച നടത്താനായി പദ്ധതിയിട്ടു

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കരൂർ ദുരന്തം; ടിവികെ അധ്യക്ഷൻ വിജയ്ക്ക് സിബിഐ സമൻസ്, ഡൽഹിയിലെ ഓഫീസിൽ ഹാജരാകാൻ നിർദേശം

പൊളിറ്റിക്കല്‍ ഡ്രാമയുമായി ബി ഉണ്ണികൃഷ്ണന്‍- നിവിന്‍ പോളി ചിത്രം; കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമയ്ക്ക് പാക്കപ്പ്

പുനർജനി പദ്ധതി കേസ്; വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധ ബന്ധമെന്ന് വിജിലൻസ് റിപ്പോർട്ട്

120 ബില്യൺ ഡോളറിന്റെ കുറ്റപത്രം: 2025ൽ കാലാവസ്ഥാ ദുരന്തങ്ങൾ മനുഷ്യരാശിക്കെതിരെ ഉയർത്തിയ വിധി

ശ്വാസതടസം, സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം