സംവിധായകനായി വിജയ്‌യുടെ മകന്‍; നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍? ഒപ്പം ധ്രുവ് വിക്രവും വിജയ് സേതുപതിയും

നടന്‍ വിജയ്‌യുടെ മകന്‍ ജേസണ്‍ന്റെ അരങ്ങേറ്റ സിനിമയില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ലൈക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ വേട്ടക്കാരന്‍ ചിത്രത്തില്‍ വിജയ്‌ക്കൊപ്പം ജേസണ്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഈ ചിത്രം ഇറങ്ങി 14 വര്‍ഷത്തിന് ശേഷം സംവിധായകന്റെ റോളിലാണ് ജേസണ്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ടൊറന്റോ ഫിലിം സ്‌കൂളില്‍ നിന്ന് ഫിലിം പ്രൊഡക്ഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ജേസണ്‍ സിനിമയിലേക്ക് എത്തുന്നത്.

ദുല്‍ഖറിനെ കൂടാതെ ധ്രുവ് വിക്രം, വിജയ് സേതുപതി എന്നിവര്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകന്‍ ശങ്കറിന്റെ മകള്‍ അതിഥി ശങ്കറും ജേസണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുമെന്നാണ് സൂചന.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം എന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും എ.ആര്‍ റഹ്‌മാന്റെ മകന്‍ എ.ആര്‍ അമിന്‍ ആണ് സംഗീത സംവിധായകനാവുക എന്നും വാര്‍ത്തകളുണ്ട്. ചിത്രത്തിന്റെ പൂജ കഴിഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകളും എത്തിയിട്ടുണ്ട്.

Latest Stories

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ