കൊച്ചു മകളുടെ മുടി കെട്ടി സുന്ദരിയാക്കുന്ന ഉപ്പൂപ്പ, ഇതിലും മനോഹരമായ മറ്റേത് ചിത്രമാണ്; വൈറലായി ദുല്‍ഖറിന്റെ പോസ്റ്റ്

കൊച്ചു മകളുടെ മുടി കെട്ടി സുന്ദരിയാക്കുന്ന ഉപ്പൂപ്പായുടെ മനോഹരമായ ചിത്രം പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍. ഫാദേഴ്‌സ് ഡേയില്‍ ദുല്‍ഖര്‍ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നു. മകള്‍ കുഞ്ഞു മറിയത്തിന്റെ മുടി കെട്ടി കൊടുക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഹാപ്പി ഫാദേഴ്‌സ് ഡേ എന്ന ക്യാപ്ഷനൊപ്പം നോ ക്യാപ്ഷന്‍ നീഡഡ്, പിക്‌ചേഴ്‌സ് സ്പീക്‌സ് തൗസന്‍ഡ് വേഡ്‌സ്, മൈ ബിഗ്ഗെസ്റ്റ് ജോയ്, മൈ ഫാതര്‍ മൈ ചൈല്‍ഡ് എന്നീ ഹാഷ്ടാഗുകളും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്.

ചിത്രത്തില്‍ നീട്ടി വളര്‍ത്തി കണ്ണട വച്ച മമ്മൂട്ടിയെയും കപ്പ് ചുണ്ടോട് ചേര്‍ത്ത് അനുസരണയോടെ ഇരിക്കുന്ന മറിയത്തെയും കാണാം. ഇതിലും മനോഹരമായ മറ്റേത് ചിത്രമാണ്, ഉപ്പൂപ്പയുടെ അതേ ഹെയര്‍ സ്റ്റൈല്‍ കൊച്ചു മകള്‍ക്കും പരീക്ഷിക്കുകയാണെന്ന കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

ദുല്‍ഖറിന്റെയും അമാലിന്റെയും മകളായ മറിയം അമീറ സല്‍മാന്‍ എന്ന കുഞ്ഞ് മറിയത്തിന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 2017 മെയ് 5ന് ആണ് ദുല്‍ഖറിനും അമാലിനും മറിയം ജനിച്ചത്.

Latest Stories

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി

IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!

ഡബ്ല്യൂസിഎല്ലിലെ ഇന്ത്യ-പാക് മത്സര വിവാദത്തെ കുറിച്ച് ചോദ്യം; വൈറലായി സിറാജിന്റെ പ്രതികരണം

വിമര്‍ശിക്കുന്നവരുടെ യോഗ്യത എന്താണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ ചോദ്യങ്ങളുമായി ശശി തരൂര്‍

IND vs ENG: ഇന്ത്യയുടെ 2-2 പ്രതീക്ഷകൾക്ക് തിരിച്ചടി, മാഞ്ചസ്റ്ററിൽ പ്രതികൂല സാഹചര്യങ്ങൾ