'തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ'; കിംഗ് ഓഫ് കൊത്തയമായി ദുല്‍ഖര്‍, വീഡിയോ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ 44 സെക്കന്‍ഡുള്ള പാക്കപ്പ് വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. ‘തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ’ എന്ന ദുല്‍ഖറിന്റെ ഡയലോഗുള്ള വീഡിയോയാണിത്.

ചിത്രം ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുങ്ങുന്ന കിംഗ് ഓഫ് കൊത്ത ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് നിര്‍മാണം. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം.

ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസി’ന്റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, വിനോദ്, പ്രസന്ന, ഷമ്മി തിലകന്‍, ഷബീര്‍ കല്ലറക്കല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അതേസമയം, ചിത്രത്തില്‍ ടൊവിനോ തോമസും പ്രധാന കഥാപാത്രമായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

Latest Stories

IND vs ENG: ഡ്യൂക്ക്സ് ബോൾ വിവാദം: ഐസിസിയ്ക്ക് മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് അനിൽ കുംബ്ലെ

'വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത് അറിവും സ്വബോധവും'; വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വി ശിവൻകുട്ടി

IND vs ENG: “ബോളർമാർ ചിലപ്പോൾ വിഡ്ഢികളാണ്”: വിവാദമായ പന്ത് മാറ്റത്തിൽ ഇന്ത്യൻ ബോളർമാരെ വിമർശിച്ച് മൈക്കൽ വോൺ 

അമേരിക്കയില്‍ നടക്കുന്ന 107-ാമത് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഐസിഎല്‍ ഉടമ കെജി അനില്‍ കുമാറും ഉമയും; യാത്രയയപ്പ് നല്‍കി ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍

അദാനി മുതല്‍ അദാനി വരെ: മോദിയുടെ ഏക മുതലാളി സേവയുടെ നിയമ വഴികള്‍

സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ

IND vs ENG: "ബുംറ അതിന് തയ്യാറായിരുന്നില്ല എന്ന് തോന്നി"; നിരീക്ഷണവുമായി ദിനേശ് കാർത്തിക്

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി നടപടി; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർത്ഥികൾ

കാർത്തിയുടെ നായികയായി കല്യാണി പ്രിയദർശൻ; മാർഷൽ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

2026 നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം ബിജെപി പിടിക്കുമെന്ന് അമിത് ഷാ; തദ്ദേശതിരഞ്ഞെടുപ്പില്‍ 25 ശതമാനത്തിലേറെ വോട്ട് നേടി വിജയക്കൊടി പാറിക്കുമെന്നും പുത്തരിക്കണ്ടം മൈതാനിയില്‍ പ്രഖ്യാപനം