'ഒരു വലിയ സ്വപ്നം ഞാന്‍ സാക്ഷാത്കരിച്ചു..', ടോപ് ഗിയര്‍ ഇന്ത്യയുടെ കവര്‍ ചിത്രമായി ദുല്‍ഖര്‍

ടോപ് ഗിയര്‍ ഇന്ത്യ മാഗസിന്റെ കവര്‍ ചിത്രമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാരത്തിന് ദുല്‍ഖര്‍ അര്‍ഹനായിരുന്നു. ഇതിന് പിന്നാലെയാണ് താരം കവര്‍ ചിത്രമാകുന്നത്.

സ്വപ്ന സാക്ഷാത്കാരം എന്നാണ് കവര്‍ ചിത്രത്തെ കുറിച്ച് ദുല്‍ഖര്‍ കുറിച്ചത്. ‘ഒരു വലിയ സ്വപ്നം ഞാന്‍ സാക്ഷാത്കരിച്ചു. ടോപ്പ് ഗിയര്‍ ഇന്ത്യയുടെ മൂന്നാം വാര്‍ഷിക ലക്കത്തിന്റെ കവറില്‍ എന്നെ ഫീച്ചര്‍ ചെയ്തു’ എന്നാണ് മാഗസിന് നന്ദി പറഞ്ഞ് ദുല്‍ഖര്‍ കുറിച്ചത്.

‘ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് ടോപ് ഗിയര്‍ ഇന്ത്യയുടെ പെട്രോഹെഡ് പുരസ്‌കാരത്തിന് ദുല്‍ഖര്‍ അര്‍ഹനായത്. സിനിമയിലെ പ്രകടനത്തിന് ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡും ദുല്‍ഖര്‍ നേടിയിരുന്നു.

ചിത്രത്തില്‍ ഡാന്നി എന്ന സൈക്കോ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്. അതേസമയം, കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റെ റിലീസിനൊരുങ്ങുന്നത്. ഈ വര്‍ഷത്തെ ഓണത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റം കൂടിയാണ് കിംഗ് ഓഫ് കൊത്ത. തമിഴ് നടന്‍ പ്രസന്നയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

Latest Stories

IND vs ENG: "ഇത് ക്രിക്കറ്റല്ല, സ്പോർട്സിന്റെ മാന്യതയ്ക്ക് നിരക്കാത്തത്"; പരിക്കേറ്റ പന്തിനെതിരായ ഇം​ഗ്ലണ്ടിന്റെ 'ബോഡിലൈൻ' തന്ത്രത്തിൽ പൊട്ടിത്തെറിച്ച് ഗവാസ്കർ, ഗാംഗുലിക്ക് ശക്തമായ സന്ദേശം

സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

IND vs ENG: വിവ് റിച്ചാർഡ്സിന്റെ റെക്കോർഡ് മറികടന്ന് പന്ത്, പക്ഷേ നിർഭാ​ഗ്യം വേട്ടയാടി

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

IND vs ENG: ഡ്യൂക്ക്സ് ബോൾ വിവാദം: ഐസിസിയ്ക്ക് മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് അനിൽ കുംബ്ലെ

'വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത് അറിവും സ്വബോധവും'; വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വി ശിവൻകുട്ടി

IND vs ENG: “ബോളർമാർ ചിലപ്പോൾ വിഡ്ഢികളാണ്”: വിവാദമായ പന്ത് മാറ്റത്തിൽ ഇന്ത്യൻ ബോളർമാരെ വിമർശിച്ച് മൈക്കൽ വോൺ 

അമേരിക്കയില്‍ നടക്കുന്ന 107-ാമത് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഐസിഎല്‍ ഉടമ കെജി അനില്‍ കുമാറും ഉമയും; യാത്രയയപ്പ് നല്‍കി ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍

അദാനി മുതല്‍ അദാനി വരെ: മോദിയുടെ ഏക മുതലാളി സേവയുടെ നിയമ വഴികള്‍

സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ