ദുല്‍ഖര്‍ സല്‍മാന്റെ ചിത്രത്തിലൂടെ എ.എം ആരിഫ് എം.പിയും അഭിനയ രംഗത്തേക്ക്; സിനിമക്ക് ആശംസകള്‍ നേര്‍ന്ന് എം.പി

മലയാളികളുടെ മനസില്‍ വളരെ പെട്ടെന്ന് ഇടംപിടിച്ച താരമാണ് സൈജു കുറുപ്പ്. സൈജുവിന്റെ എല്ലാ കഥാപാത്രങ്ങളെയും ഇരുകൈയും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്ന ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍. അരുണ്‍ വൈഗ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്പനിയായ വേഫെറെര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രം വരുന്ന ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയെന്തെന്നാല്‍ എം.പി എ.എം. ആരിഫും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നതാണ്.

സിനിമയെ കുറിച്ച് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ച വാക്കുകള്‍

‘കഴിഞ്ഞ കൊവിഡ് കാലത്തിന് തൊട്ടുമുമ്പ് ഷൂട്ടിംഗ് ആരംഭിച്ചതാണ് ഉപചാരപുര്‍വ്വം ഗുണ്ടജയന്‍. മലയാള ചലച്ചിത്ര രംഗത്ത് ഒട്ടേറെ സിനിമകളില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഗ്രഹീതനായ നടനാണ് സൈജു കുറുപ്പ്.

അദ്ദേഹത്തിന്റെ കുടുംബം ആലപ്പുഴ ജില്ലയിലെ പാണാവള്ളിയില്‍ അച്ഛനും അമ്മയും എല്ലാം അവിടെ ആയിരുന്നു താമസം. അച്ഛന്‍ വാഹന അപകടത്തില്‍ പെട്ടു മരിച്ചു. അദ്ദേഹം നായകനായ നമുക്കെല്ലാം പ്രിയങ്കരനായ യുവ സംവിധായകന്‍ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യത്തെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത് ഞാന്‍ ആയിരിന്നു.

കൊവിഡ് കാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും സമയത്ത് റിലീസ് ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. നല്ല രസകരമായ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഒരു സിനിമയാണ് ഗുണ്ടജയന്‍. ഷൂട്ടിംഗ് വേളയില്‍ ഞാനും പലതവണ ലൊക്കേഷനുകളില്‍ വരികയും ചെയ്തു.ഈ സിനിമ പ്രേക്ഷക സമൂഹം ഏറ്റെടുക്കും എന്ന് എനിക്ക് ഉറച്ച പ്രതീക്ഷ ഉണ്ട്. നല്ല വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു,’ അദ്ദേഹം കുറിച്ചു.

Latest Stories

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ്? പ്രതികരിച്ച് മഹിമ നമ്പ്യര്‍

ബിഭവ് കുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവില്‍ എഡിറ്റിങ്ങ്; ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു; പ്രതിക്കെതിരെ തെളിവുണ്ട്, ക്രിമിനല്‍ കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടി കോടതി

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ വേണ്ടിയിരുന്നോ?, പ്രതികരിച്ച് ധവാന്‍

ആ ബോളറെ നേരിടാൻ താൻ ബുദ്ധിമുട്ടിയെന്ന് അഭിഷേക് ശർമ്മ, അഭിപ്രായത്തോട് യോജിച്ച് ഹെൻറിച്ച് ക്ലാസനും; ഇന്ത്യൻ താരത്തിന് കിട്ടിയത് വലിയ അംഗീകാരം

'ജഗന്നാഥൻ മോദിയുടെ ഭക്തൻ'; വിവാദ പരാമർശം നാക്കുപിഴ, പശ്ചാത്തപിക്കാൻ മൂന്ന് ദിവസം ഉപവസിക്കുമെന്ന് ബിജെപി നേതാവ്

ലോകത്ത് ഞാൻ കണ്ടിട്ടുള്ള പല സ്റ്റാർ ഫുട്‍ബോൾ താരങ്ങൾക്കും അവന്റെ പകുതി ആരാധകർ ഇല്ല, ഇന്ത്യയിൽ വന്ന് ആ കാഴ്ച കണ്ട് ഞാൻ ഞെട്ടി: വിൽ ജാക്ക്സ്

ലാലേട്ടന് മന്ത്രിയുടെ പിറന്നാള്‍ സമ്മാനം; 'കിരീടം പാലം' ഇനി വിനോദസഞ്ചാര കേന്ദ്രം

'ഖാര്‍ഗെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റ്'; അധീറിനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ബംഗാള്‍ ഘടകം; കടുത്ത നടപടിയെന്ന് കെസി വേണുഗോപാല്‍

മലയാളത്തിന്റെ തമ്പുരാന്‍, സിനിമയുടെ എമ്പുരാന്‍..

പേരിനായി കാത്തിരുപ്പ്.. ആരാധകര്‍ നിരാശയില്‍; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് ഉണ്ടാവില്ല? പോസ്റ്റുമായി പ്രമുഖ സംവിധായകന്‍