ഹോ.. ആ ഡാൻസുകാരത്തി ആശാ ശരത് അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്, കലിപ്പിൽ ദൃശ്യം കണ്ട വീട്ടമ്മ; വൈറലായി വീഡിയോ

‘ദൃശ്യം 2 കണ്ട ശേഷമുളള ഒരു വീട്ടമ്മയുടെ പ്രതികരണം വൈറലാകുന്നു . വീട്ടിലിരുന്ന് സിനിമയെ കുറിച്ചുള്ള അഭിപ്രായം പരസ്പരം പറയുന്ന വീഡിയോ നടി ആശാ ശരത്തും ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

ദുബായിലെ ലൈല എന്ന വീട്ടമ്മയാണ് ദൃശ്യം 2 നിരൂപണത്തിലൂടെ വൈറലായി മാറിയത്. ജിജിയാണ് ഭർത്താവ്. മകൻ മാത്യുവാണ്  വീഡിയോ പകർത്തിയത്.

മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവൾ… അവളുടെ ഭർത്താവ് പാവമാണ്…ഹോ..മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ…’ വീട്ടമ്മ പറഞ്ഞു.

‘പുറത്തിറങ്ങിയാൽ ജോർജ്കുട്ടി ഫാൻസിന്റെ അടികിട്ടുമോ ആവോ..’ എന്ന് കുറിച്ചാണ് ആശ രസകരമായ ഈ നിരൂപണം പങ്കിട്ടിരിക്കുന്നത്. സിനിമയിൽ ആശയുടെ കഥാപാത്രം മോഹൻലാലിന്റെ മുഖത്തടിക്കുന്ന സീനും ഇതിനോടകം ചർച്ചയായിട്ടുണ്ട്.
https://www.facebook.com/watch/?v=256258199396944

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്