ബോളിവുഡ് താരം ധര്‍മ്മേന്ദ്രയുടെ മരണ വാർത്ത തള്ളി മകൾ ഇഷ. പിതാവിന്റെ ആരോഗ്യം സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ഇഷ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മാധ്യമങ്ങള്‍ കിംവതന്തികള്‍ പ്രചരിപ്പിക്കുന്നുവെന്നും പിതാവിന്‍റെ ആരോഗ്യം മെച്ചപെട്ടുവരുന്നുവെന്നും ഇഷ അറിയിച്ചു. അതേസമയം ധര്‍മ്മേന്ദ്രയുടെ മരണ വാർത്ത തള്ളി സണ്ണി ഡിയോളും രംഗത്തെത്തി.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ധര്‍മേന്ദ്രയെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും സണ്ണി ഡിയോൾ വ്യക്തമാക്കി. നേരത്തെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അടക്കം ധര്‍മ്മേന്ദ്രക്ക് അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇഷയുടെ പോസ്റ്റോടെ രാജ് നാഥ് സിംഗ് അനുശോചനം ട്വീറ്റ് പിന്‍വലിച്ചു.
ധർമേന്ദ്ര മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ധര്‍മ്മേന്ദ്രയുടെ മരണ വാർത്തയ്ക്ക് എതിരെ ഹേമ മാലിനിയും രംഗത്ത് എത്തിയിട്ടുണ്ട്. ‘പൊറുക്കാവാത്ത തെറ്റെ’ന്നാണ് ഹേമ മാലിനി പറഞ്ഞത്. കഴിഞ്ഞയാഴ്ച ശ്വാസതടസ്സത്തെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിലില്‍ നേത്രപടലം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയക്ക് വിധേയനായിരുന്നു.