'ലാലപ്പന് എന്തോ കുഴപ്പമുണ്ട് 'ഇതോടെ അവന്റെ എല്ലാ സൂക്കേടും തീരും: സൗബിന്റെ ജിന്ന്, സ്‌നീക് പീക്ക് വീഡിയോ

സൗബിന്‍ സാഹിര്‍ നായകനായെത്തി സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തിലൊരുങ്ങിയ ‘ജിന്ന്’ സിനിമയുടെ സ്‌നീക് പീക്ക് വീഡിയോ റിലീസ് ചെയ്തു. ഡിസംബര്‍ 30ന് സിനിമ തിയേറ്ററുകളില്‍ എത്തും.

സൗബിന്‍ അവതരിപ്പിക്കുന്ന ലാലപ്പന്‍ എന്ന കഥാപാത്രത്തിന്റെ രംഗമാണ് പുറത്ത് വിട്ടിരിക്കുന്നത്. ‘ലാലപ്പന് എന്തോ കുഴപ്പമുണ്ടെന്ന് ഒരു കൂട്ടം സ്ത്രീകള്‍ പറയുന്നു. ഇവിടേക്ക് ലാലപ്പന്‍ കയറിവരുന്ന’ രസകരമായ രംഗമാണ് പുറത്ത് വിട്ട വീഡിയോയിലുള്ളത്.സിനിമയിലെ സൗബിന്റെ കഥാപാത്രത്തിന്റെ പേരാണ് ലാലപ്പന്‍. അയാളുടെതാളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് ചിത്രം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും വലിയ ശ്രദ്ധനേടിയിട്ടുണ്ട്.

കലി’ എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബു മോന്‍, ലിയോണ ലിഷോയ്, ഷറഫുദ്ദീന്‍, കെ പി എസി ലളിത, ജഫാര്‍ ഇടുക്കി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

സ്‌ട്രെയ്റ്റ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുധീര്‍ വി കെ, മനു വലിയവീട്ടില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍ ആണ്. സംഗീതം പ്രശാന്ത് പിള്ള, മൃദുല്‍ വി നാഥ്, ചിത്രാംഗത കുറുപ്പ്, ബിജോയീ ബിച്ചു, നദീം, ജോഷ്വിന്‍ ജോയ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ജംനീഷ് തയ്യില്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു