'പെണ്‍കുട്ടി വേണമെന്നാണ് ആഗ്രഹം, ഇപ്പോള്‍ ചൂട് മാത്രമാണ് പ്രശ്‌നം'; ദിയ കൃഷ്ണയുടെ വൈറല്‍ ബേബി മൂണ്‍

ദിയ കൃഷ്ണയുടെ ബേബി മൂണ്‍ ഫോട്ടോ ഷൂട്ട് വൈറല്‍. അക്വാ ബ്ലൂ ബ്രാലെറ്റും സൈഡ് ഓപ്പണ്‍ നെറ്റ് സ്‌കേര്‍ട്ടുമാണ് ദിയയുടെ ഔട്ട്ഫിറ്റ്. നിറവയറില്‍ കൈവച്ച് മല്‍സ്യകന്യകയുടെ ലുക്കിലാണ് ദിയ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. റിങ് കമ്മലും ബ്രേസ്ലറ്റും മാത്രമാണ് ആക്‌സസറീസ്. ഒപ്പം വേവി ഹെയര്‍ സ്‌റ്റൈലും.

ദിയയുടെയും അശ്വിന്‍ ഗണേഷിന്റെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം. അടുത്തിടെ നടന്ന വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം, തനിക്ക് പെണ്‍കുട്ടി വേണമെന്നാണ് ആഗ്രഹമെന്ന് ദിയ കൃഷ്ണ പറഞ്ഞിരുന്നു.

പെണ്‍കുട്ടിയാണെങ്കില്‍ തന്റെ മിനിയേച്ചര്‍ ഡ്രസുകളൊക്കെ ധരിപ്പിക്കാമല്ലോ, എങ്കിലും ആണായാലും പെണ്ണായാലും കുഴപ്പമില്ല. ആദ്യത്തെ മൂന്ന് മാസം ട്രിപ്പിലായിരുന്നു ഞാന്‍ ജീവിച്ചിരുന്നത്. ഇപ്പോള്‍ ചൂട് മാത്രമാണ് പ്രശ്‌നം, വേറെ കുഴപ്പമൊന്നുമില്ല. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഗര്‍ഭകാല സംബന്ധമായ ബുദ്ധിമുട്ടുകളെല്ലാം മാറിത്തുടങ്ങിയത്.

അതുവരെ മിക്ക ദിവസങ്ങളിലും കരച്ചില്‍ ആയിരുന്നു എന്നും ദിയ മുമ്പ് പറഞ്ഞിരുന്നു. മാനസികമായും ശാരീരികമായും കുറേയേറെ മാറ്റങ്ങളായിരുന്നു. അതൊന്നും അഡ്ജസ്റ്റ് ചെയ്യാന് പറ്റിയിരുന്നില്ല. ഇനി പഴയത് പോലെയൊരു ജീവിതം പറ്റില്ലേ എന്നൊക്കെ വിചാരിച്ചിരുന്നു എന്നും ദിയ വ്‌ളോഗിലൂടെ പറഞ്ഞിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ