'അനൂപ് മേനോന്‍ അക്വാട്ടിക് യൂണിവേഴ്‌സ്', സിനിമകളുടെ പേരുകള്‍ ചര്‍ച്ചയാകുമ്പോള്‍...

കഴിഞ്ഞ ദിവസമാണ് അനൂപ് മേനോന്റെ ‘തിമിംഗല വേട്ട’ എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. സിനിമയില്‍ രാഷ്ട്രീയക്കാരനായാണ് അനൂപ് മേനോന്‍ വേഷമിടുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകകരമായ ഒരു ചര്‍ച്ചയ്ക്കാണ് സിനിമ വഴിവച്ചിരിക്കുന്നത്. ‘തിമിംഗല വേട്ട’ എന്ന പുതിയ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ അനൂപ് മേനോന്റെ മറ്റ് സിനിമകളും ചര്‍ച്ചയാവുകയാണ്.

അനൂപ് മേനോന്റെ സിനിമകള്‍ക്ക് തുടര്‍ച്ചയായി മത്സ്യത്തിന്റെ പേര് വന്നതിന് പിന്നാലെയാണ് സിനിമാ ആസ്വാദകര്‍ ‘അനൂപ് മേനോന്‍ അക്വാട്ടിക്ക് യൂണിവേഴ്‌സ്’ എന്ന ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തിമിംഗല വേട്ടയ്ക്ക് മുമ്പ് എത്തിയ ‘ദി ഡോള്‍ഫിന്‍’, ‘വരാല്‍’, ‘കിംഗ് ഫിഷ്’ എന്നീ സിനിമകളില്‍ എല്ലാം അനൂപ് മേനോന്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ഈ സിനിമകള്‍ എല്ലാം തന്നെ പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിനിടയിലേക്കാണ് പുതിയ സിനിമ ‘തിമിംഗല വേട്ട’യുടെ ചിത്രീകരണം ആരംഭിച്ച വിശേഷം അനൂപ് മേനോന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

ഇതോടെ മീനുകളുമായുള്ള നടന്റെ ബന്ധത്തെ കുറിച്ചുള്ള കമന്റുമായാണ് ആളുകള്‍ എത്തുന്നത്. ‘ഡോള്‍ഫിന്‍, വരാല്‍, കിങ് ഫിഷ്, തിമിംഗല വേട്ട, എന്നാലിതൊരു ഫിഷ് മാര്‍ക്കറ്റായി പ്രഖ്യാപിച്ചൂ കൂടേ, അടുത്ത അക്വാട്ടിക് യൂണിവേഴ്‌സ്’, എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അനൂപ് മേനോന്റെ പേരില്‍ പരിഷ്‌കാരം വരുത്തി ‘അനൂപ് മീനോന്‍’ എന്നും ചിലര്‍ കമന്റില്‍ കുറിച്ചിട്ടുണ്ട്.

രാഗേഷ് ഗോപന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അനൂപ് മേനോന്‍ നായകനാകുന്ന സിനിമയാണ് തിമിംഗലവേട്ട. രാധിക രാധാ കൃഷ്ണനാണ് സിനിമയില്‍ നായിക. ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, ജഗദീഷ്, വിജയരാഘവന്‍, മണിയന്‍പിള്ള രാജു എന്നിവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍. വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

അതേസമയം, അനൂപ് മേനോന്‍ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. 2021ല്‍ പുറത്തിറങ്ങിയ ‘വിധി: ദ വെര്‍ഡിക്ട്’ മുതല്‍ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘വരാല്‍’ എന്ന സിനിമ വരെ എടുത്ത് നോക്കിയാല്‍ തിയേറ്ററില്‍ ഹിറ്റ് ആയ സിനിമകള്‍ കുറവാണ്. ആവറേജ് പ്രകനം മാത്രമാണ് ഇതുവരെയുള്ള സിനിമകള്‍ ഒക്കെ തിയേറ്ററില്‍ കാഴ്ച വച്ചത്.

അധികം പ്രമോഷനുകള്‍ ഒന്നുമില്ലാതെ എത്തിയ അനൂപ് മേനോന്റെ രണ്ട് സിനിമകളാണ് ‘പത്മ’യും ‘കിംഗ് ഫിഷും’. അനൂപ് മേനോന്‍ തിരക്കഥ എഴുതി, നായകനായി അഭിനയിച്ച്, സംവിധാനം ചെയ്ത സിനിമകളാണ് ഇത്. വലിയ പ്രമോഷനുകളോ ആരവങ്ങളോ ഒന്നുമില്ലാതെ എത്തിയ സിനിമകള്‍ക്ക് സമ്മിശ്ര പ്രതികരണങ്ങള്‍ ആയിരുന്നു തിയേറ്ററില്‍ ലഭിച്ചിരുന്നത്. നടന്റെതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ സിനിമ കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വരാല്‍ ആണ്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് അനൂപ് മേനോന്‍ ആണ്. എന്നാല്‍ ഈ സിനിമയ്ക്കും വലിയ പ്രതികരണങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.

ഒരു വര്‍ഷം തന്നെ രണ്ട് സിനിമകള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുകയും ഒരു സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുകയും ചെയ്തു.. കിങ് ഫിഷ്, പദ്മ, വരാല്‍ എന്നീ മൂന്ന് സിനിമകളിലും നായകവേഷത്തില്‍ അഭിനയിക്കുകയും ചെയ്തു…. എന്നാല്‍ മൂന്ന് സിനിമകളും ബോക്‌സോഫീസില്‍ ഫ്‌ളോപ്പ് ആണ്….. ഇത്തരം സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍ അനൂപ് മേനോന്‍ എന്ന താരത്തിന്റെ കരിയര്‍ നശിക്കാനുള്ള സാധ്യതയും ഏറെയാണ് എന്ന ചര്‍ച്ചയാണ് ഉയരുന്നത്.

Latest Stories

'രാഹുൽ സൈക്കോപാത്ത്, അബോർഷൻ ഭീഷണിയിലൂടെ സമ്മതിപ്പിച്ചത്'; ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമായി ആദ്യ പരാതിക്കാരി

മുൻ കോണ്‍ഗ്രസ് എംഎൽഎ എവി ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാൻ

സഞ്ജുവും ബുംറയുമില്ലായിരുന്നെങ്കിൽ ഇന്ത്യ ഉറപ്പായും തോറ്റേനേ: സൂര്യകുമാർ യാദവ്

'ഞങ്ങളെ ഇന്ത്യയിൽ നിന്നും രക്ഷിക്കൂ റൊണാൾഡോ'; ക്രിസ്റ്റ്യാനോയോട് അപേക്ഷിച്ച് ഇന്ത്യയിൽ കുടുങ്ങിയ വിന്‍ഡീസ് താരം

ഞാൻ പ്രവചിച്ച പോലെ ഇന്ത്യ തോൽക്കുമായിരുന്നു, പക്ഷെ സഞ്ജുവിന്റെ ക്യാച്ച് അവൻ എടുത്തില്ല, അതുകൊണ്ടാണ് ഇന്ത്യ ജയിച്ചത്'; ന്യായീകരണവുമായി മുൻ പാക് താരം

ഇന്ത്യക്ക് വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരുണ്ട്, അവരെ തോൽപ്പിക്കുന്നത് അസാധ്യമാണ്: ഹാരി ബ്രൂക്ക്

വൈദ്യുതി രാഷ്ട്രീയത്തിന്റെ ഇരട്ടമുഖം: ദേശീയ ഗ്രിഡും ആണവ കരാറും – കേരളത്തിലെ അധികാര നരേറ്റിവുകളുടെ വാഗ്വാദം

ഇന്ത്യക്ക് അനുമതി നല്‍കാന്‍ മാത്രം അമേരിക്ക ആരാണ്?; റഷ്യന്‍ എണ്ണ, ഇന്ത്യക്ക് 30 ദിവസത്തെ ട്രംപിന്റെ ഇളവനുവദിക്കല്‍; മിണ്ടാട്ടം മുട്ടിയ മോദി സര്‍ക്കാരിന് മേല്‍ ചോദ്യശരങ്ങള്‍

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം: അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; മലയാളിയായ ശ്രുതി ആറിന് 18ാം റാങ്ക്; മികച്ച നേട്ടം കൊയ്ത് മലയാളികളായ ശ്രീജയും അജയ് രാജും

ഐറിസ് ദേനയെ യുഎസ് വേട്ടയ്ക്ക് എറിഞ്ഞുകൊടുത്തോ?; ഇന്ത്യയ്ക്ക് പിന്നാലെ ശ്രീലങ്കയും ചോദ്യശരത്തില്‍; 11 മണിക്കൂര്‍ ലങ്കന്‍ അനുമതിയ്ക്കായി ദേന കാത്തുകിടന്നു