തിയേറ്ററില്‍ തളര്‍ന്നോ 'തങ്കമണി'; ഇതുവരെ നേടിയത് ലക്ഷങ്ങള്‍! കളക്ഷന്‍ റിപ്പോര്‍ട്ട്

ആദ്യ ദിനം തന്നെ തിയേറ്ററുകളില്‍ നിന്നും തണുപ്പന്‍ പ്രതികരണം ലഭിച്ച ചിത്രമാണ് ദിലീപിന്റെ ‘തങ്കമണി’. ഒരുപാട് നെഗറ്റീവ് റിവ്യൂകള്‍ എത്തിയെങ്കിലും ചില പ്രേക്ഷകരില്‍ നിന്നും ചിത്രം നല്ല പ്രതികരണങ്ങളും നേടുന്നുണ്ട്. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മാര്‍ച്ച് 7ന് റിലീസ് ചെയ്ത ചിത്രം 53 ലക്ഷമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. രണ്ടാം ദിനം 41 ലക്ഷം നേടിയ ചിത്രം മൂന്നാം ദിനം 39 ലക്ഷമാണ് നേടിയത്. ഇതുവരെ 1.33 കോടി രൂപയാണ് ചിത്രം തിയേറ്ററില്‍ നിന്നും നേടിയത് എന്നാണ് സാക്‌നില്‍ക്.കോം എന്ന ട്രേഡ് അനലിസ്റ്റ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരള ചരിത്രത്തില്‍ ഏറെ ചര്‍ച്ചയായി മാറിയ സംഭവമാണ് തങ്കമണി. ഒരു ബസ് തടയലും അതിന് ശേഷമുണ്ടായ പോലീസിന്റെ അതിക്രൂരമായ അക്രമങ്ങളുമാണ് സംസ്ഥാന ചരിത്രത്തിലെ തന്നെ തീരാനോവായി മാറിയ തങ്കമണി.

38 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് രതീഷ് രഘുനന്ദനനാണ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം.

നീത പിളള, പ്രണിത സുഭാഷ്, അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു.

Latest Stories

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം

ഒന്നിൽ കൂടുതൽ പ്രണയബന്ധങ്ങളുണ്ടായിരുന്നു; ഇനിയൊരു പരീക്ഷണത്തിന് സമയമില്ല..; തുറന്നുപറഞ്ഞ് ഋതു മന്ത്ര

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചപ്പോള്‍ ദുരനുഭവം ഉണ്ടായി..; വെളിപ്പെടുത്തി മനീഷ കൊയ്‌രാള

'വഴക്ക്' തന്റെ സൂപ്പർതാര കരിയറിൽ ഒരു കല്ലുകടിയാവുമെന്ന് ടൊവിനോ; സിനിമ പുറത്തിറക്കാൻ സമ്മതിക്കുന്നില്ല; ആരോപണങ്ങളുമായി സനൽ കുമാർ ശശിധരൻ

ഭാഷ കൊണ്ടല്ല മറ്റൊരു കാരണം കൊണ്ടാണ് ആ ഇൻഡസ്ട്രിയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്: സംയുക്ത

മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല; തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

നീ പോടാ, ഈ തെമ്മാടിയെ സംസാരിക്കാന്‍ അനുവദിക്കരുത്; പെണ്ണുംമ്പിള്ളേ മര്യാദയ്ക്ക് സംസാരിക്കണം; ചാനല്‍ ചര്‍ച്ചയില്‍ നേരിട്ട് ഏറ്റുമുട്ടി ക്ഷമയും ശ്രീജിത്ത് പണിക്കരും, വീഡിയോ വൈറല്‍

മുടക്കുമുതല്‍ തിരിച്ചുകിട്ടി, പക്ഷെ തിയേറ്ററില്‍ ദയനീയ പരാജയം; വിഷു റിലീസില്‍ പാളിപ്പോയ 'ജയ് ഗണേഷ്', ഇനി ഒ.ടി.ടിയില്‍

കിരീടവും ചെങ്കോലുമില്ലാത്ത മനുഷ്യൻ; മലയാളത്തിന്റെ ഒരേയൊരു ലോഹിതദാസ്

ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസ് വെടിക്കെട്ട് ബാറ്റര്‍