ആ കഥാപാത്രത്തിനായി അഡ്ജസ്റ്റ്‌മെന്റ് ഷൂട്ട് നടത്താമോ എന്ന് വരെ ഞാന്‍ സംവിധായകനോട് ചോദിച്ചിട്ടുണ്ട്: ദിലീപ്

സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലെ അര്‍ജുന്‍ എന്ന കഥാപാത്രത്തെ മറക്കാന്‍ കഴിയില്ലെന്ന് നടന്‍ ദിലീപ്. ആ ചിത്രത്തില്‍ ദിലീപ് ഒരു അത്ലറ്റായി ആണ് എത്തിയത്. ആ കഥാപാത്രത്തില്‍ തനിക്ക് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദിലീപ് തുറന്നുപറഞ്ഞു. എന്നാല്‍ നിരവധി തവണ ഓടിയോടി ക്ഷീണിതനായി വളരെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്ന ചിത്രം സ്പീഡ് ട്രാക്ക് ആയിരുന്നു എന്നും അഡ്ജസ്റ്റ് മെന്റ് ഷൂട്ടിംഗ് നടത്താമോ എന്ന് സംവിധായകനോട് ചോദിച്ചിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.

ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ജാക്ക് ഡാനിയല്‍സ്. തമിഴിലെ ആക്ഷന്‍ ഹീറോ അര്‍ജുന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് എല്‍ പുരം ജയസൂര്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. അര്‍ജ്ജുന്‍ സര്‍ജ സിബിഐ ഓഫീസറുടെ വേഷത്തിലും. റഹ്മാന്‍ ആണ് സംഗീതം.

ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കുന്നത് അഞ്ച് പേര്‍ കൂടിയാണ് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, മാഫിയ ശശി സുപ്രീം സുന്ദര്‍ തുടങ്ങി അഞ്ച് പേരാണ് ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത്.മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തില്‍ യഥേഷ്ടം ഉണ്ടെന്ന് ഇതില്‍ നിന്നും വ്യക്തം.തമീന്‍സ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.അഞ്ജു കുര്യനാണ് ജാക്ക് ഡാനിയേലില്‍ ദിലീപിന് നായികയായെത്തുന്നത്. സൈജു കുറുപ്പ് , ദേവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്

Latest Stories

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; മാതൃക