ദുല്‍ഖര്‍ ട്രാഫിക് നിയമം തെറ്റിച്ചോ? ആഡംബര വാഹനം പോര്‍ഷ പാനമേറ പുറകോട്ട് എടുപ്പിച്ച് പൊലീസ്, വീഡിയോ

ട്രാഫിക് നിയമം തെറ്റിച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പോര്‍ഷ പാനമേറ വാഹനത്തില്‍ ചീറിപായുന്ന ദുല്‍ഖറിനെ വീഡിയോയില്‍ കാണാം. വണ്‍വേയില്‍ നിയമം തെറ്റിച്ച് എതിര്‍ ദിശയിലേക്ക് കയറി പാര്‍ക്ക് ചെയ്ത നിലയിലാണ് ദുല്‍ഖറിന്റെ പോര്‍ഷ വീഡിയോയില്‍.

ട്രാഫിക് പൊലീസ് വണ്ടി റിവേഴ്‌സ് എടുക്കാന്‍ പറയുന്നതും വാഹനം റിവേഴ്സ് എടുത്ത് ഡിവൈഡര്‍ അവസാനിക്കുന്നിടത്തു നിന്നും റോഡിന്റെ ഇടതു വശത്തേക്ക് തിരിഞ്ഞ് ശരിയായ ശരിയായ ദിശയിലൂടെ പോകുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഷൂട്ട് ചെയ്ത സംഘം കുഞ്ഞിക്ക എന്ന് വിളിക്കുന്നതും കേള്‍ക്കാം.

ഡ്രൈവ് ചെയ്യുന്ന വ്യക്തി കൈ വീശി കാണിക്കുന്നുണ്ടെങ്കിലും അത് ദുല്‍ഖര്‍ തന്നെയാണോ എന്ന് വ്യക്തമല്ല. മുഹമ്മദ് ജസീല്‍ എന്ന ഇന്‍സ്റ്റാഗ്രാം ഐഡിയില്‍ നിന്നാണ് TN.6.W.369 എന്ന നമ്പര്‍ പ്ലേറ്റുള്ള താരത്തിന്റെ ചെന്നൈ രജിസ്ട്രേഷനുള്ള വാഹനത്തിന്റെ വീഡിയോ എത്തിയിരിക്കുന്നത്.

ഏകദേശം രണ്ട് കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ലക്ഷുറി വാഹനമാണ് താരത്തിന്റെ പോര്‍ഷ പാനമേറ. 2017ല്‍ ആണ് ദുല്‍ഖര്‍ സ്വന്തമാക്കിയ വാഹനമാണ് പോര്‍ഷ പാനമേറ. അതേസമയം, കുറുപ്പ്, ഹേയ് സിനാമിക എന്നീ ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി