ധ്രുവം മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ നായകന്‍ നരസിംഹ മന്നാഡിയാര്‍ അല്ല; വെളിപ്പെടുത്തലുമായി രചയിതാവ്..!

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി ഒരുക്കി 1993 ഇല്‍ റിലീസ് ചെയ്ത ചിത്രമാണ് ധ്രുവം. സാമ്പത്തികമായി വിജയം നേടിയ ഈ ചിത്രം പിന്നീട് ടെലിവിഷനിലൂടയാണ് ഇന്ന് കാണുന്ന വമ്പന്‍ പ്രേക്ഷക പിന്തുണ നേടിയെടുത്തത്. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവര്‍ അഭിനയിച്ച ഒരു വലിയ ചിത്രമായിരുന്നു ധ്രുവം.

എസ് എന്‍ സ്വാമി തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കഥ ഒരുക്കിയത് എ കെ സാജന്‍ ആണ്. ഇപ്പോഴിതാ, ദി ക്യൂ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ സിനിമ സംഭവിച്ച കഥ അദ്ദേഹം വെളിപ്പെടുത്തിയത്. . ആദ്യം ഈ കഥ രചിക്കുമ്പോള്‍ അതില്‍ നരസിംഹ മന്നാഡിയാര്‍ എന്നത് ഒട്ടും പ്രാധാന്യം ഇല്ലാത്ത, ചെറിയൊരു കഥാപാത്രം മാത്രമായിരുന്നു എന്നും, ചിത്രത്തിലെ നായക കഥാപാത്രം എന്നത് ഒരു ആരാച്ചാരുടെ കഥാപാത്രമായിരുന്നു എന്നും സാജന്‍ പറയുന്നു.

ആരാച്ചാര്‍ കഥാപാത്രം ആദ്യം മുരളിയെ വെച്ച് ആലോചിച്ചെങ്കിലും, പിന്നീട് ഈ കഥ ആദ്യമായി പറയുന്നത് മോഹന്‍ലാലിനോട് ആണെന്നാണ് എ കെ സാജന്‍ പറയുന്നത്. ഊട്ടിയില്‍ കിലുക്കത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാല്‍ കഥ കേള്‍ക്കുന്നത്. പക്ഷെ അന്ന് ഈ കഥ ഒട്ടും വാണിജ്യ സിനിമയ്ക്കു ചേരാത്ത തരത്തിലുള്ള ഒന്നായിരുന്നെന്നും അതുകൊണ്ട് തന്നെ ഒരു വാണിജ്യ ചിത്രം ഒരുക്കാന്‍ ആഗ്രഹിച്ച കമലും നിര്‍മ്മാതാവും ഈ കഥ തിരഞ്ഞെടുത്തില്ല എന്നും സാജന്‍ വെളിപ്പെടുത്തുന്നു.

പിന്നീട് കുറച്ചു നാള്‍ കഴിഞ്ഞാണ് ഈ കഥ സാജന്‍ എസ് എന്‍ സ്വാമിയോട് പറയുന്നത്. അന്ന് ജോഷിക്ക് വേണ്ടി ഒരു മമ്മൂട്ടി ചിത്രം എഴുതാനുള്ള തയ്യാറെടുപ്പിലാണ് സ്വാമി. ഈ കഥ കേട്ട ജോഷി പറഞ്ഞത് ഇതില്‍ ഒരു നായകന്‍ മിസ്സിംഗ് ആണെന്നും മമ്മൂട്ടിയെ ആരാച്ചാരോന്നും ആക്കാന്‍ പറ്റില്ല എന്നുമാണ്. മമ്മൂട്ടി വരുമ്പോള്‍ ഹീറോയിസം കൊണ്ട് വരണമെന്നും ജോഷി പറഞ്ഞു. അങ്ങനെയാണ് നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തെ സ്വാമിയോടൊപ്പം ചേര്‍ന്ന് സാജന്‍ വികസിപ്പിച്ചത്.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്