ആദ്യഭാഗത്തെ പ്രധാന അഭിനേതാക്കൾ എല്ലാം ദൃശ്യം 2 വിൽ

അറുപതാം പിറന്നാള്‍ ദിനത്തില്‍ ‘ദൃശ്യം 2’വിന്റെ ടൈറ്റില്‍ വീഡിയോ  മോഹന്‍ലാല്‍ പുറത്തു വിട്ടിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ മോഹന്‍ലാല്‍ ആരംഭിക്കുന്ന സിനിമ ദൃശ്യം 2 ആയിരിക്കും എന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പുതിയ റിപ്പോർട്ട് പ്രകാരം ആദ്യ ഭാഗത്തിലെ ഒട്ടുമിക്ക  നടീനടന്മാരും ഈ ചിത്രത്തിലും ഉണ്ടായിരിക്കും. മീന, ആശാ ശരത്, കലാഭവൻ ഷാജോൺ തുടങ്ങിയവരെല്ലാം ഈ സിനിമയുടെ ഭാഗമാകുമെന്നാണ് വിവരം.

ദൃശ്യത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം 2 ന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ആശീര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവാരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദൃശ്യം 2 ത്രില്ലിംഗ് സിനിമയായിരിക്കുമെന്നും സ്‌ക്രിപ്റ്റ് താന്‍ വായിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

കേരളത്തിലാണ് ചിത്രത്തിന്റെ പൂര്‍ണമായും ഷൂട്ടിംഗ്. ലോക്ക്ഡൗണിന് ശേഷം തുടര്‍ച്ചയായ 60 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. ദൃശ്യം 2 പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഷൂട്ടിംഗ് നിര്‍ത്തിവെച്ച മറ്റ് ചിത്രങ്ങളില്‍ ലാല്‍ അഭിനയിക്കുക. 2013-ല്‍ റിലീസ് ചെയ്ത ദൃശ്യം മലയാള സിനിമയില്‍ വന്‍ ഹിറ്റായിരുന്നു.

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!