'ദളപതി 67'; തൃഷയ്ക്കും സാമന്തയ്ക്കും ഒപ്പം കീര്‍ത്തി സുരേഷും

മൂന്ന് നായികമാർക്കൊപ്പം ‘ദളപതി 67’. വിജയ്‌യെ പ്രധാന കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം ‘ദളപതി 67’ല്‍ സാമന്തയ്ക്കും തൃഷയ്ക്കുമൊപ്പം കീര്‍ത്തി സുരേഷും നായികാ കഥാപാത്രമായി എത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്ഷന് പ്രാധാന്യം നല്‍കുന്ന ആക്ഷന്‍ ഡ്രാമ ചിത്രമായിരിക്കും ദളപതി 67. ഗ്യാങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ റിപ്പോര്‍ട്ട് പ്രകാരം വിജയ്‌യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുക.

14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും, വിജയും വീണ്ടും ഒന്നിക്കാനൊരുങ്ങുന്നത്.2008 ല്‍ പുറത്തിറങ്ങിയ ‘കുരുവി’യാണ് ഇരുവരും ഒന്നിച്ച അവസാന സിനിമ. ‘ഗില്ലി’, ‘തിരുപ്പാച്ചി’,’ആദി’ എന്നീ സിനിമകളും വലിയ ഹിറ്റായിരുന്നു. ചിത്രത്തില്‍ പ്രതിനായികയായിരിക്കും സാമന്ത എന്നാണ് റിപ്പോര്‍ട്ട്. പൊലീസ് വേഷത്തിലാകും നടി എത്തുക.

കത്തി, തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങളിലും വിജയ്‌ക്കൊപ്പം സാമന്ത എത്തിയിരുന്നു. പാട്ടുകള്‍ ഇല്ലാത്ത ചിത്രത്തില്‍ മള്‍ട്ടി തീം ട്രാക്കിനായിരിക്കും പ്രാധാന്യം. അനിരുദ്ധ് രവിചന്ദറോ സാം സി എസോ ആയിരിക്കും സംഗീത സംവിധാനം.  സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

‘മാസ്റ്റര്‍’ ഒക്ടോബറില്‍ ആയിരുന്നു ആരംഭിച്ചത്. ‘വിക്രമി’ന്റെ അതെ അണിയറപ്രവര്‍ത്തകരെ തന്നെയാണ് പുതിയ സിനിമയ്ക്കായും ലോകേഷ് സമീപിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്