ദേവാസുരത്തിന്റെ കഥ ഞങ്ങളുടെത്, ഞാനൊരു സാധനം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് രഞ്ജിത് പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി യഥാര്‍ത്ഥ ജീവിതത്തിലെ 'ഭാനുമതി'

മലയാള ചലച്ചിത്ര ലോകത്ത് പകരം വെയ്ക്കാനില്ലാത്ത ചിത്രമാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠനായുള്ള മോഹന്‍ലാലിന്റെ വിസ്മയപ്രകടനവും, ഭാനുമതിയായുള്ള രേവതിയുടെ വേഷപ്പകര്‍ച്ചയും മലയാളി സിനിമാപ്രേക്ഷകര്‍ ഒരിക്കലും മറക്കാനിടയില്ല. കോഴിക്കോടുകാരനായ  മുല്ലശ്ശേരി രാജുവില്‍ നിന്നും അദ്ദേഹത്തിന്റെ പത്‌നി ലക്ഷീ രാജാഗോപാലില്‍ നിന്നുമാണ് രഞ്ജിത്ത് നീലകണ്ഠനെയും ഭാനുമതിയെയും സൃഷ്ടിച്ചത്. സിനിമയ്ക്കായി ശരിക്കും തങ്ങളുടെ ജീവിതം രഞ്ജിത്ത് മോഷ്ടിക്കുകയായിരുന്നുവെന്ന്  ലക്ഷീ രാജാഗോപാല്‍ കൗമുദി ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ദേവാസുരത്തിന്റെ കഥ ഞങ്ങളുടെത് തന്നെയാണ്. അതിന്റെ എക്സ്ട്രാക്ട് ഞങ്ങളുടെ ലൈഫാണ്. പക്ഷേ അതിന്റെ ഉള്ളില്‍ സിനിമയ്ക്ക് വേണ്ടിയുള്ള പൊടിപ്പും തൊങ്ങലുമൊക്കെ വന്നിട്ടുണ്ട്. ശരിക്കും രഞ്ജിത്ത് ഇവിടെ വരുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ കൂടെയാണ്. ബാബുരാജിന്റെ ഒറിജിനല്‍ ശബ്ദം കേള്‍ക്കാനാണ് രഞ്ജിത്ത് മുല്ലശ്ശേരിയിലേക്ക് വരുന്നത്.

പിന്നീട് പലപ്പോഴായി ഗിരീഷിനൊപ്പം രഞ്ജി വന്നു തുടങ്ങി. അങ്ങനെ കുറേശ്ശെ കുറേശ്ശെയായി ഞങ്ങളുടെ ജീവിതവും രീതികളുമെല്ലാം ചികഞ്ഞു ചികഞ്ഞെടുക്കാന്‍ തുടങ്ങി. അങ്ങനെ ഒരുദിവസം പറഞ്ഞു ഞാനൊരു സാധനം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ട്. എന്താന്ന് ചോദിച്ചപ്പോള്‍, ദേവാസുരത്തിന്റെ സ്‌ക്രിപ്റ്റ് വായിക്കാന്‍ ഞങ്ങള്‍ക്കു തരികയായിരുന്നു” ലക്ഷ്മി വ്യക്തമാക്കി.

Latest Stories

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി

തന്റെ വേൾഡ് ഇലവനെ തിരഞ്ഞെടുത്ത് റെയ്ന; ഞെട്ടൽ!!, നിങ്ങൾക്ക് ഇതിന് എങ്ങനെ തോന്നിയെന്ന് ആരാധകർ

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി

ചഹലിന്റെയും ധനശ്രീ വർമ്മയുടെയും വേർപിരിയലിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുമായി ഫെയ്‌സ് റീഡർ

ഓൺലി ഫഫ എന്ന് പറഞ്ഞാൽ പിന്നെ ദേഷ്യം വരൂലേ, ഹൃദയപൂർവ്വം സിനിമയുടെ രസകരമായ ടീസർ

കേരളത്തില്‍ ഈഴവര്‍ക്ക് പ്രാധാന്യം തൊഴിലുറപ്പില്‍ മാത്രം; മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്ന് വെള്ളാപ്പള്ളി നടേശന്‍