കരാറുണ്ടായിട്ടും പ്രമോഷന് വന്നില്ല, ബിജു മേനോന്‍ കാരണം നിർമാതാവിന് നഷ്ടം 25 ലക്ഷം; ബിജു മേനോനെതിരേ ബി. ഉണ്ണികൃഷ്ണൻ

നടൻ ബിജു മേനോനെതിരേ സിനിമയിലെ തൊഴിലാളി സംഘടനയായ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ബിജു മേനോൻ കരാർ പ്രകാരമുള്ള പ്രൊമോഷനിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. കൊച്ചിയിലെ വാർത്താസമ്മേളനത്തിലായിരുന്നു ബി. ഉണ്ണികൃഷ്ണന്റെ ആരോപണം.

‘മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രൊമോഷന് പോവാത്തതുകൊണ്ട് ഒരു നിർമാതാവിന്, അദ്ദേഹം ഒരു സംവിധായകൻ കൂടിയാണ്, ഞങ്ങളുടെ അംഗമാണ്, 25 ലക്ഷം രൂപയാണ് ചാനലിൽ നിന്ന് കിട്ടാനുള്ള തുകയിൽ കുറഞ്ഞത്. അതേ നടൻ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയിൽ പ്രൊമോഷന് പോയിട്ടില്ല. ഞാൻ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. പേരു പറയാൻ മടിയുള്ള ആളല്ല ഞാൻ. പ്രൊമോഷൻ എന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ’ എന്ന് ഉണ്ണികൃഷ്ണൻ ചോദിച്ചു.

‘പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറിൽ ഒപ്പിട്ട ശേഷം പോവാതിരിക്കുക. അതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടപ്പെടുക. ഇപ്പോൾ വന്ന സിനിമയിലും ഇതു തന്നെയാണ് സംഭവിക്കുന്നത്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ

മാനസികാരോഗ്യ പ്രതിസന്ധി: ഓരോ 43 സെക്കന്റിലും ഒരു ആത്മഹത്യ, ലോകം നിശ്ശബ്ദമായി തകർന്നുകൊണ്ടിരിക്കുന്നു

വന്യജീവി ആക്രമണം തടയാൻ ഒറ്റമൂലിയില്ല; പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടേയുള്ളൂ, വിഷയം അഡ്രസ്സ് ചെയ്യാനുള്ള സമയം നൽകണം: മന്ത്രി ഷിബു ബേബി ജോൺ

എസ്ഐ റാങ്ക് പട്ടിക: കാലാവധി തീരുന്നതിന് മുൻപ് 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരൂരങ്ങാടിയിൽ ലോറിയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം; കോഴിക്കോടും മലപ്പുറത്തും കാസർകോ‍ഡും എൻഐഎ പരിശോധന

'സത്യത്തിന്റെയും നുണയുടെയും മിശ്രിതം', സമാധാന കരാറിൽ ഹോർമുസും ആണവായുധവും ഉണ്ടെന്ന ട്രംപിന്റെ അവകാശവാദങ്ങൾ നിഷേധിച്ച് ഇറാൻ