എന്റെ ശമ്പളം എത്രയാണെന്ന് അറിയാമോ? എന്നായിരുന്നു ഇളയരാജയുടെ ചോദ്യം: ഡെന്നിസ് ജോസഫ്

സംഗീത സംവിധായകന്‍ ഇളയരാജയുടെ പ്രതിഫലം മലയാള സിനിമയ്ക്ക് താങ്ങാനാവുന്നതിനും അപ്പുറത്തായിരുന്ന കാലത്ത് തന്റെ ചിത്രമായ അഥര്‍വത്തിന്റെ സംഗീത സംവിധായകനായി ഇളയരാജ വന്ന അനുഭവം പങ്കുവെയ്ക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ്.”

സാധാരണ ഞങ്ങളുടെ സിനിമയില്‍ ശ്യാം, വെങ്കിടേഷ്, ഔസേപ്പച്ചന്‍ എന്നിവരൊക്കെയാണ് സംഗീതം ചെയ്യുന്നതെങ്കിലും എനിക്ക് ഇളയരാജയിലേക്ക് ഒരു ഭ്രമം വന്നു. അതിന് മുമ്പ് അദ്ദേഹം മലയാളത്തില്‍ ചെയ്തിട്ടുണ്ടെങ്കിലും ഞാന്‍ അഥര്‍വം എടുക്കുന്ന സമയത്ത് ഒരു ഇന്‍ഡസ്ട്രിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത ആളായി മാറിയിരുന്നു. 1988-ല്‍ അഥര്‍വത്തിന്റെ ബജറ്റ് 22 ലക്ഷമായിരുന്നു. ഇളയരാജ അന്ന് തമിഴില്‍ വാങ്ങിയിരുന്ന പ്രതിഫലം 10 ലക്ഷവും. തമിഴിലെയും തെലുങ്കിലെയും സൂപ്പര്‍ മ്യൂസിക് ഡയറക്ടറായ ഇളയരാജയുടെ ഫോട്ടോ അക്കാലത്തെ രജനികാന്തിന്റെയോ കമലഹാസന്റെ ചിത്രങ്ങളുടെ പോസ്റ്ററില്‍ അവരുടെ പടത്തിന്റെ അത്ര വലിപ്പത്തില്‍ അടിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു സ്ഥാനം ഒരു സംവിധായകന് ഇന്ത്യന്‍ സിനിമയില്‍ അതിന് മുമ്പോ ശേഷമോ കിട്ടിയിട്ടില്ല. എ.ആര്‍ റഹമാന് പോലും അത്തരമൊരു വ്യാപാര മൂല്യം ഉണ്ടെന്ന് തോന്നുന്നില്ല”-ഡെന്നിസ് ജോസഫ് പറയുന്നു.

ഒടുവില്‍ വളരെ കഷ്ടപ്പെട്ട് ഇളയരാജയുടെ ഫോണ്‍ നമ്പര്‍ തേടി പിടിച്ചു. താന്‍ വാങ്ങുന്ന ശമ്പളം എത്രയാണെന്ന് അറിയുമോ എന്നാണ് എല്ലാം കേട്ട ശേഷം എന്നോടും നിര്‍മ്മാതാവിനോടും രാജാ സാര്‍ ചോദിച്ചത്. ഞാന്‍ പെട്ടെന്ന് പറഞ്ഞു, സാറിന്റെ ശമ്പളം ഞങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ല. സാര്‍ ഇപ്പോള്‍ വാങ്ങിക്കുന്നതിന്റെ പത്തിലൊന്നും തരാന്‍ ഞങ്ങള്‍ക്ക്  കഴിയില്ല. പക്ഷേ ഞങ്ങളുടെ സിനിമയ്ക്ക് സാറിന്റെ സംഗീതം ആവശ്യമാണ്. ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് മലയാളത്തിലെ അപ്പോഴത്തെ ടോപ് മ്യൂസിക് ഡയറക്ടര്‍ക്ക് നല്‍കുന്ന പ്രതിഫലം നല്‍കിയാല്‍ മതിയെന്നായിരുന്നു. അന്ന് മലയാളത്തിലെ ടോപ് മ്യൂസിക് ഡയറക്ടര്‍ ആയിരുന്ന ശ്യാം സാറിന്റെ ശമ്പളം 50,000 രൂപയായിരുന്നു. ഒടുവില്‍ കമ്പോസിംഗ് ദിവസം അരമണിക്കൂര്‍ കൊണ്ട് ചിത്രത്തിലെ നാല് പാട്ടുകള്‍ രാജ ചിട്ടപ്പെടുത്തിയത് അത്ഭുതകരമായാണ് തങ്ങള്‍ കണ്ടതെന്നും ഡെന്നിസ് ജോസഫ് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

Latest Stories

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം