ടൊവിനോ ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ പ്രതിഷേധം!

ടൊവിനോ തോമസ് ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധം. റിസര്‍വേഷന്‍ സീറ്റുകള്‍ അമ്പത് ശതമാനം ആക്കണമെന്ന് ആവശ്യവുമായാണ് പ്രതിഷേധം. ടൊവിനോയുടെ ‘വഴക്ക്’ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ഇടെയായിരുന്നു പ്രതിഷേധം.

ഐഎഫ്എഫ്‌കെ വേദിയായ ഏരീസ് പ്ലക്‌സ് തിയേറ്ററില്‍ ആയിരുന്നു വഴക്ക് സിനിമയുടെ ആദ്യ പ്രദര്‍ശനം. വഴക്ക് കാണാനെത്തിയ അറുപത് ശതമാനത്തോളം പേര്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ടതോടെയായിരുന്നു പ്രതിഷേധം.

റിസര്‍വേഷന്‍ ലഭിക്കാതെ പോകുന്നവര്‍ക്ക് സിനിമകള്‍ കാണാന്‍ അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ആണ് ഡെലിഗേറ്റുകള്‍ പ്രതിഷേധത്തിലേയ്ക്ക് കടന്നത്. ഈ വര്‍ഷത്തെ ഐഎഫ്എഫ്‌കെയില്‍ സിനിമകള്‍ക്ക് നൂറ് ശതമാനം റിസര്‍വേഷന്‍ എന്ന രീതിയാണ്.

രാവിലെ 8 മണിക്ക് തുടങ്ങുന്ന ബുക്കിംഗ് വഴിയാണ് സിനിമകളുടെ സീറ്റ് റിസര്‍വേഷന്‍ നടക്കുന്നത്. ബുക്കിംഗ് ലഭിക്കാതെ പോകുന്നവര്‍ക്ക് സിനിമകള്‍ കാണാന്‍ സാധിക്കില്ല.

‘സ്റ്റുഡന്റ് ഡെലിഗേറ്റുകള്‍ അല്ലാതെ എത്തുന്നവര്‍ ടാഗ് ധരിക്കാന്‍ എത്തുന്നവര്‍ മാത്രമാണെന്ന്’ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞതായും പ്രതിഷേധക്കാര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്