വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് സേതുപതി സര്‍പ്രൈസ് ഇന്ന് എത്തും; ആകാംഷയോടെ ആരാധകര്‍

മലയാളി സിനിമാ പ്രേക്ഷകര്‍ക്കായി വിജയ് ദേവരകൊണ്ട ചിത്രം ഡിയര്‍ കോമ്രേഡിന്റെ അണിയറപ്രവര്‍ത്തകര്‍ ഒരു സര്‍പ്രൈസ് നല്‍കുന്നതായി അറിയിച്ചിരുന്നു. ആ സര്‍പ്രൈസ് ഡിയര്‍ കോമ്രേഡ് തീം സോങ് ആണ്. ആ ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ യുവ താരം ദുല്‍ഖര്‍ സല്‍മാനും തമിഴില്‍ ആലപിച്ചിരിക്കുന്നത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആണ്.

തെലുങ്കില്‍ വിജയ് ദേവര്‍ക്കൊണ്ട തന്നെയാണ് ആ ഗാനം പാടിയിരിക്കുന്നത്. ആ ഗാനമാണ് നാളെ റിലീസ് ചെയ്യാന്‍ പോകുന്നത്. ഇന്ന് രാവിലെ പതിനൊന്നു മണി കഴിയുമ്പോള്‍ കോമ്രേഡ് ആന്തം റിലീസ് ചെയ്യും.

രശ്മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഭരത് കമ്മ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ഈ ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും.

മുമ്പ് ദുല്‍ഖര്‍ സല്‍മാന്‍ നായക വേഷത്തില്‍ എത്തിയ മഹാനടി എന്ന തെലുങ്കു ചിത്രത്തില്‍ വിജയ് ദേവരക്കൊണ്ട അഭിനയിച്ചിരുന്നു. ശ്രുതി രാമചന്ദ്രന്‍ പ്രധാന വേഷം ചെയ്യുന്ന ഡിയര്‍ കോമ്രേഡിനു സംഗീതം ഒരുക്കിയത് ജസ്റ്റിന്‍ പ്രഭാകരന്‍ ആണ്. സുജിത് സാരംഗ് കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീജിത്ത് സാരംഗ് ആണ്. ജൂലൈ 26 നു ഈ ചിത്രം റിലീസ് ചെയ്യും

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്