ഇന്‍സ്റ്റഗ്രാമില്‍ എത്തിയത് ഇതിനായിരുന്നോ? നയന്‍താരയ്‌ക്കെതിരെ ആരാധകര്‍, വിമര്‍ശനം

‘ജവാന്‍’ ചിത്രത്തിലൂടെ ബോളിവുഡില്‍ ഗംഭീര അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നയന്‍താര. 1000 കോടി കളക്ഷന്‍ പിന്നിട്ട് ഗംഭീര ഹിറ്റ് ആയി മാറിയിരിക്കുകയാണ് ജവാന്‍. ഇതോടെ ബോളിവുഡിലും ആരാധകരെ നേടിയെടുത്തിരിക്കുകയാണ് നയന്‍താര. എന്നാല്‍ വിമര്‍ശനങ്ങളാണ് നയന്‍താരയ്ക്ക് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

നയന്‍താരയുടെ സൗന്ദര്യ സംരക്ഷക ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡായ 9സ്‌കിന്നിന് എതിരെയാണ് ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 29നാണ് 9 സ്‌കിന്‍ ഔദ്യോഗികമായി ആരംഭിച്ചത്. എന്നാല്‍ സാധാരണക്കാര്‍ക്ക് താങ്ങുന്നതിനപ്പുറം വിലയാണ് ഇതിന്റെ ഉല്‍പ്പനങ്ങള്‍ക്ക് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

View this post on Instagram

A post shared by 9 S K I N (@9skinofficial)

മാത്രമല്ല പ്രൊഡക്റ്റിന്റെ പരസ്യത്തിന് വേണ്ടി എടുത്ത ഫോട്ടോകളില്‍ നയന്‍താരയുടെ മേക്കപ്പ് കൂടിപ്പോയി എന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. 999 രൂപ മുതല്‍ 1899 വരെയാണ് വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിട്ടിരിക്കുന്നത്. ഡേ ക്രീം, നൈറ്റ് ക്രീം, ആന്റി-ഏജിങ് സിറം, ഗ്ലോ സിറം, സ്‌കിന്റില്ലേറ്റ് ബൂസ്റ്റര്‍ ഓയില്‍ എന്നിവയാണ് ഉല്‍പ്പന്നങ്ങള്‍.

ഇതില്‍ 50 ഗ്രാം ഡേ ക്രീമിന് 1,799 രൂപയാണ് വില. 50 ഗ്രാം നൈറ്റ് ക്രീമിന് 1,899 രൂപ, ആന്റി-ഏജിങ് സിറത്തിന് 1,499 രൂപ, ഗ്ലോ സിറത്തിന് 1,199 രൂപ എന്നിങ്ങനെയാണ് വില. സോഷ്യല്‍ മീഡിയയില്‍ ഇതുവരെ സജീവമല്ലാതിരുന്ന നയന്‍സ് ജവാന്റെ റിലീസിനോട് അനുബന്ധിച്ചാണ് സോഷ്യല്‍ മീഡിയയിലെത്തുന്നത്. എ

ന്നാല്‍ തന്റെ ബ്രാന്‍ഡ് പ്രൊമോഷന് വേണ്ട മാത്രമാണ് താരം അക്കൗണ്ട് തുടങ്ങിയതെന്നും പ്രതികരണങ്ങളുണ്ട്. അതേസമയം, ‘ഇരൈവന്‍’ ആണ് നയന്‍താരയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ജയം രവിയാണ് ചിത്രത്തില്‍ നായകായത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം