മമ്മൂട്ടിക്ക് വെല്ലുവിളിയായി ഋഷഭ് ഷെട്ടി, അവസാന റൗണ്ടില്‍ കടുത്ത പോരാട്ടം; മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മലയാളത്തിന് ലഭിക്കുമോ?

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായുള്ള പോരാട്ടം മമ്മൂട്ടിയും കന്നഡ സൂപ്പര്‍ താരം ഋഷഭ് ഷെട്ടിയും തമ്മില്‍. ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നീ സിനിമകള്‍ക്കാണ് മമ്മൂട്ടിയുടെ പേര് പരിഗണനയില്‍. ‘കാന്താര’യിലെ അഭിനയമാണ് ഋഷഭ് ഷെട്ടിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

മമ്മൂട്ടിയും ഋഷഭ് ഷെട്ടിയുമാണ് മികച്ച നടനുള്ള മത്സരത്തില്‍ അവസാന റൗണ്ടില്‍ എത്തിയിരിക്കുന്നത്. അതേസമയം, സംസാരത്തിലും പെരുമാറ്റത്തിലും വളരെ വ്യത്യസ്തനായ യുകെ പൗരന്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി റോഷാക്കില്‍ വേഷമിട്ടത്.

ഉള്ളില്‍ എരിയുന്ന പകയുമായി മരിച്ചു പോയ വ്യക്തിയുമായി നിഴല്‍ യുദ്ധം ചെയ്യുന്ന ഈ കഥാപാത്രം അവതരിപ്പിച്ച സിനിമ മമ്മൂട്ടിയുടെ പരീക്ഷണ ചിത്രങ്ങളില്‍ ഒന്നാണ്. ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

ജെയിംസ്, സുന്ദരം തുടങ്ങിയ കഥാപാത്രങ്ങളായി മമ്മൂട്ടി ഭാവപ്പകര്‍ച്ച നടത്തിയ സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം. വേളാങ്കണ്ണി തീര്‍ത്ഥയാത്ര കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങുന്ന മലയാളിയായ ജെയിംസ്, തമിഴ്‌നാട്ടിലെ ഗ്രാമത്തിലേക്ക് കയറിച്ചെന്ന് അവിടെയുള്ള സുന്ദരം എന്ന കുടുംബനാഥനായി മാറുന്നതാണ് സിനിമയുടെ പ്രമേയം.

ഋഷഭ് ഷെട്ടിയുടെ കാന്താര പഞ്ചുരുളി എന്ന കുലദൈവത്തെ ആരാധിക്കുന്ന ഗ്രാമവാസികളുടെ കഥയാണ് പറഞ്ഞത്. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രം സംവിധാനം ചെയ്തതും. ‘കെജിഎഫ്’ എന്ന സിനിമയ്ക്ക് ശേഷം കന്നഡയില്‍ നിന്നും എത്തിയ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കാന്താര. സിനിമയുടെ രണ്ടാം ഭാഗം നിലവില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി