നയന്‍താരയ്ക്ക് പച്ചക്കൊടി, 'ചന്ദ്രമുഖി'യിലെ ഫൂട്ടേജിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല; പ്രതികരിച്ച് ശിവാജി പ്രൊഡക്ഷന്‍സ്

‘ചന്ദ്രമുഖി’യിലെ ഫൂട്ടേജ് വിവാദത്തില്‍ പ്രതികരിച്ച് നിര്‍മ്മാതാക്കളായ ശിവാജി പ്രൊഡക്ഷന്‍സ്. ചിത്രത്തിലെ ദൃശ്യങ്ങള്‍ ‘നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍’ എന്ന ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന് ശിവാജി പ്രൊഡക്ഷന്‍സ് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം എത്തിയത്. എന്നാല്‍ തങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല എന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചന്ദ്രമുഖിയിലെ ഫൂട്ടേജ് ഉപയോഗിക്കുന്നതില്‍ നയന്‍താരയ്ക്ക് തടസമില്ല എന്നാണ് ഫൂട്ടേജ് അനുവദിച്ചു നല്‍കിയതിന്റെ നിരാക്ഷേപപത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ പറയുന്നത്. തമിഴ് ഫിലിം ഇന്റസ്ട്രി ട്രാക്കറായ മനോബാല വിജയബാലനാണ് തന്റെ എക്‌സ് ഹാന്‍ഡിലൂടെ ശിവാജി പ്രൊഡക്ഷന്‍സിന്റെ എന്‍ഓസി പോസ്റ്റ് ചെയ്തത്.

”നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ ഇനിപ്പറയുന്ന ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ ശിവാജി പ്രൊഡക്ഷന്‍സിന് എതിര്‍പ്പില്ലെന്ന് ഈ നിരാക്ഷേപപത്രത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു” എന്നായിരുന്നു ഉള്ളടക്കം. ചന്ദ്രമുഖിയില്‍ നിന്നുള്ള ടൈം സ്റ്റാമ്പുകളും ഒപ്പം പരാമര്‍ശിച്ചിട്ടുണ്ട്.

അതേസമയം, നേരത്തെ നാനും റൗഡി താന്‍ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് സിനിമയുടെ സംവിധായകന്‍ ധനുഷും നയന്‍താരയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനായിരുന്നു പകര്‍പ്പവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. ഇത് വലിയ വിവാദം ആകുകയും ചെയ്തിരുന്നു.

അതിനിടെ ശിവാജി പ്രൊഡക്ഷന്‍സ് അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്കും നെറ്റ്ഫ്ളിക്സിനും നോട്ടീസ് അയച്ചു എന്ന വാര്‍ത്ത വന്നത്. നടന്‍ പ്രഭുവും സഹോദരന്‍ രാംകുമാറും നേതൃത്വം നല്‍കുന്ന നിര്‍മ്മാണക്കമ്പനിയാണ് ശിവാജി പ്രൊഡക്ഷന്‍സ്. 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രമുഖി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ