പേടിപ്പിക്കാൻ 'ചന്ദ്രമുഖി 2' വരുന്നു; വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

രാഘവ ലോറൻസ് പ്രധാന കഥാപാത്രമായെത്തുന്ന ‘ചന്ദ്രമുഖി 2’ വിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്. പൊന്നിയിൻ സെൽവനു ശേഷം ലൈക്ക പ്രൊഡക്ഷൻസം ഗോകുലം മൂവീസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചന്ദ്രമുഖി 2.

18 വർഷങ്ങൾക്ക് മുൻപ് രജനികാന്തിനെയും നയൻതാരയെയും പ്രധാന കഥാപാത്രങ്ങളാക്കി ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു ചന്ദ്രമുഖി. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗം വരുമ്പോൾ പ്രേക്ഷകരും ആരാധകരും വലിയ പ്രതീക്ഷയിലാണ്.

രാഘവ ലോറൻസിനൊപ്പം കങ്കണ റണാവത്താണ് സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്. വടിവേലു, രാധിക ശരത്കുമാർ, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ സൃഷ്ടി എന്നിവരാണ് ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.

ലൈക്ക പ്രൊഡക്ഷൻസുമായി ഗോകുലം മൂവീസ് സഹകരിക്കുന്ന ആറാമത് ചിത്രമായിരിക്കും ചന്ദ്രമുഖി 2. ലൈക്ക പ്രൊഡക്ഷൻസുമായി സഹകരിക്കുന്നതിൽ തങ്ങൾ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും തമിഴ്നാട്ടിലും കേരളത്തിലും ശ്രീ ഗോകുലം മൂവീസ് വിതരണം വ്യാപിപ്പിക്കുകയും ചെയ്തതോട് കൂടി ഇനിയും ലൈക്ക പ്രൊഡക്ഷൻസുമായി ചിത്രങ്ങൾ പ്രതീക്ഷിക്കാം എന്ന് ഗോകുലം മൂവീസിന്റെ എക്സിക്യൂടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പ്രതികരിച്ചു.

സെപ്റ്റംബർ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഗോകുലം മൂവീസിന്റെ വിതരണ പങ്കാളികൾ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി