ഷൈന്‍ ടോം തേച്ചിട്ടു പോയോ..? വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ തനൂജയുടെ മറുപടി; വൈറല്‍

വിവാഹനിശ്ചയത്തിന് ശേഷം ഷൈന്‍ ടോം ചാക്കോയും ഭാവിവധു തനൂജയും വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങള്‍. ഷൈന്‍ ടോമിനൊപ്പമുള്ള ചിത്രങ്ങളെല്ലാം തനൂജ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

‘ഷൈന്‍ ടോം തേച്ചിട്ടുപോയോ?’ ‘പ്രതീക്ഷിച്ചത് സംഭവിച്ചു’, ‘ഇവര്‍ വിവാഹത്തിന് മുമ്പ് തന്നെ പിരിയുമെന്ന് നേരത്തെ ഉറപ്പായിരുന്നു’ എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തിയത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ എത്തിയ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് തനൂജ ഇപ്പോള്‍.

ഷൈനിന് പ്രണയചുംബനം നല്‍കിക്കൊണ്ടാണ് വിമര്‍ശകര്‍ക്ക് തനു മറുപടി നല്‍കിയത്. ചിത്രത്തിന് താഴെ എത്തിയ പരിഹാസ കമന്റുകള്‍ക്ക് അതേ നാണയത്തില്‍ തന്നെ തനൂജ മറുപടി നല്‍കിയിട്ടുണ്ട്. ‘ഷൈന്‍ ടോം തേച്ചോ?’ എന്ന കമന്റിന് ‘തേക്കാന്‍ ഇതെന്താ ഭിത്തി വല്ലതും ആണോ?’ എന്നായിരുന്നു തനൂജയുടെ മറുപടി.

കഴിഞ്ഞ ജനുവരി ഒന്നാം തീയതി ആയിരുന്നു ഷൈന്‍ ടോം ചാക്കോയുടെയും തനൂജയുടെയും വിവാഹനിശ്ചയം. വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടായേക്കും. ഷൈന്‍ പങ്കെടുക്കുന്ന എല്ലാ പൊതുപരിപാടികളിലും തനൂജയും ഒപ്പം ഉണ്ടാകാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഷൈന്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കാറുമുണ്ട്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍