വീട്ടിൽ ബോധരഹിതനായി കുഴഞ്ഞുവീണ ബോളിവുഡ് നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ബോധരഹിതനായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലാണ് നിലവിൽ നടൻ. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം കഴിഞ്ഞ വർഷം ഒക്ടോബറിൽ ലൈസൻസുള്ള റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി ഗോവിന്ദയുടെ കാലിന് പരിക്കേറ്റിരുന്നു. ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട പുറത്തെടുത്തത്.