ബി​ഗ് ബോസ് മലയാളം സീസൺ 7 പ്രേക്ഷകരിലേക്ക്, ലോഞ്ച് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

പ്രേക്ഷകർ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ബി​ഗ് ബോസ് മലയാളം സീസൺ 7നെ കുറിച്ചുളള പുതിയ അപ്ഡേറ്റ് പുറത്ത്. ബി​ഗ് ബോസിന്റെ മുൻ സീസണുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് കാഴ്ചക്കാരിൽ നിന്നും ലഭിച്ചത്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയിൽ ഇത്തവണ ആരൊക്കെയാവും മത്സരാർഥികൾ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതേകുറിച്ച് അണിയറക്കാരുടെ ഭാ​ഗത്തുനിന്ന് സ്ഥിരീകരണമൊന്നും ഉണ്ടായില്ലെങ്കിലും മത്സരാർഥികൾ ആരെല്ലാമായിരിക്കും എന്ന പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ‌ വരുന്നുണ്ട്.

ബി​ഗ് ബോസ് മലയാളം സീസൺ 7 ൻറെ ഗ്രാൻഡ് ലോഞ്ച് ഓ​ഗസ്റ്റ് മൂന്നിന് ആയിരിക്കുമെന്നാണ് എഷ്യാനെറ്റ് അറിയിച്ചത്. അന്ന് വൈകിട്ട് 7 മണി മുതൽ ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലും സീസൺ കാണാനാവും. 1.25 മിനിറ്റ് ദൈർഘ്യമുളള ബി​ഗ് ബോസിന്റെ പ്രൊമോ വീ‍ഡിയോയുടെ ബിഹൈൻഡ് ദി സീൻസ് വീഡിയോയിലാണ് ലോഞ്ച് തിയതി കാണിക്കുന്നത്. ഏഴിന്റെ പണി വരുന്നു എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ അഭിനയിച്ച പ്രൊമോ വീഡിയോ നേരത്തെ എത്തിയത്.

ആവേശകരമായ പുതുപുത്തൻ ഗെയ്മുകളും ടാസ്ക്കുകളുമായിരിക്കും ഇത്തവണ ഷോയിൽ എന്നാണ് സൂചന. സീസൺ തുടങ്ങാനിരിക്കെ ബിഗ് ബോസ് മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകളും സജീവമാകുന്നുണ്ട്. സിനിമ, സീരിയൽ, സ്പോർട്സ്, മ്യൂസിക്, സോഷ്യൽ മീഡിയ തുടങ്ങി നിരവധി മേഖലകളിലുള്ളവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നു. രേണു സുധി, അലിൻ ജോസ് പെരേര, ലക്ഷ്മി നക്ഷത്ര, ബീന ആൻ്റണി, ആർ ജെ അഞ്ജലി, നാഗ സൈരന്ദ്രി, ബിജു സോപാനം, തുടങ്ങി വേടൻ വരെയുള്ളവരുടെ പേരുകളാണ് പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഉള്ളത്.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി