മാസ്സായി മോഹന്‍ലാല്‍; ബിഗ് ബ്രദറിന്റെ പുതിയ പോസ്റ്റര്‍

മോഹന്‍ലാല്‍-സിദ്ദിഖ് ചിത്രം ബിഗ് ബ്രദര്‍ ജനുവരി 16 ന് ആണ് ആഗോള റിലീസ് ആയി എത്തുകയാണ്്. ഇപ്പോഴിതാ മോഹന്‍ലാല്‍ പുറത്തു വിട്ട ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. മാസ്സ് ലുക്കില്‍ മോഹന്‍ലാലിന്റെ ഒരു ആക്ഷന്‍ സീന്‍ ആണ് ഈ പോസ്റ്ററിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.

ഒരു ആക്ഷന്‍ സിനിമ ആയാണ് താന്‍ ബിഗ് ബ്രദര്‍ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകന്‍ സിദ്ദിഖ് പറഞ്ഞിരുന്നു. ഈ ചിത്രം ഏകദേശം മുപ്പതു കോടിയോളം രൂപ ചിലവില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സിദ്ദിഖ് നിര്‍മ്മാണ പങ്കാളി കൂടിയായ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവ് ആണ്.

ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ ആദ്യമായി മലയാളത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, ഇര്‍ഷാദ്, ജനാര്‍ദ്ദനന്‍, സര്‍ജാണോ ഖാലിദ്, മിര്‍ണ്ണ മേനോന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ജിത്തു ദാമോദര്‍ ദൃശ്യങ്ങള്‍ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ഗൗരി ശങ്കര്‍ ആണ്. സ്റ്റണ്ട് സില്‍വ, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് ആണ് ഇതിനു വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Latest Stories

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ