ഇനി എന്താ പറയേണ്ടതെന്ന് പാര്‍വതി, തലപുകഞ്ഞ് സംവിധായകന്‍; വീഡിയോ പങ്കുവെച്ച് ആസിഫ് അലി

പാര്‍വതി നായികയായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രമായിരുന്നു ഉയരെ. ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. പാര്‍വതിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രം കൂടിയാണ് ഉയരെ. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷം തികയുന്ന സന്തോഷം പങ്കുവെച്ച് ആസിഫ് അലി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

സിനിമയുടെ തുടക്കത്തില്‍ കോളജ് യൂത്ത്‌ഫെസ്റ്റിവല്‍ ഡാന്‍സിന് ഒന്നാം സമ്മാനം വാങ്ങിയ പല്ലവിയും സുഹൃത്തുക്കളും ആഘോഷിക്കുന്ന ഒരു രംഗമുണ്ട്. അത് ചിത്രീകരിക്കുന്നതിന് മുമ്പുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പാര്‍വതിക്കു സംവിധായകന്‍ മനു അശോകന്‍ ഡയലോഗ് പറഞ്ഞ് കൊടുക്കുന്നതാണ് വീഡിയോയില്‍. “ടട്ട ടട്ട ടട്ടട്ട, ഇയ്യാ ഹുവാ ഏക്താര,” ഇത്രയുമായപ്പോള്‍ പാര്‍വതി ചോദിക്കുന്നു, ബാക്കി എന്താ പറയേണ്ടത് എന്ന്. ബാക്കി ഡയലോഗ് ആലോചിക്കുന്ന മനുവിനെയും വീഡിയോയില്‍ കാണാം.

https://www.instagram.com/p/B_comCGHYoH/?utm_source=ig_web_copy_link

“മനു അശോകനും പാര്‍വതിയും കൂടി പല്ലവിയുടെ ഏക്താര ആഘോഷങ്ങള്‍ക്കുള്ള മുദ്രാവാക്യം അന്തിമമാക്കുകയും നിഷ്‌കളങ്കനായ ഗോവിന്ദ് അത് ചിത്രീകരിക്കുകയും ചെയ്യുന്നു.” എന്ന അടിക്കുറിപ്പാണ് ആസിഫ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം