ആ പന്ത്രണ്ട് വയസുകാരി പഠിപ്പിച്ച പാഠം; വീഡിയോ പങ്കുവെച്ച് ആശിഷ് വിദ്യാര്‍ഥി

മുംബൈയില്‍ നിന്നും പൂനെയിലേക്കുള്ള യാത്രയില്‍ ഒരു സംഭവത്തെ കുറിച്ച് വിശദീകരിച്ച് നടന്‍ ആശിഷ് വിദ്യാര്‍ഥി. ഒരു ഡ്രൈവറും അദ്ദേഹത്തിന്റെ മകളും തന്നെ ജീവിതത്തെ പുതിയ രീതിയില്‍ നോക്കി കാണാന്‍ പ്രാപ്തനാക്കി എന്നാണ് ആശിഷ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.

“”രാവിലെ 4 മണിക്ക് മുംബൈയില്‍ നിന്നും പൂനയിലേക്ക് ഒരു ക്യാബില്‍ പുറപ്പെട്ടു. എന്റെ രണ്ട് ഫ്രണ്ട്‌സിനെയും കൂടെ കൂട്ടിയിരുന്നു. പൂനെയില്‍ എത്തുന്നതിന് മുമ്പേ ആറു മണി ആകാനിരിക്കെ ക്യാബ് ഡ്രൈവര്‍ സാറിന്റെ ഫോണ്‍ തരാമോ? എന്റെ ഫോണ്‍ ചാര്‍ജ് തീര്‍ന്നെന്ന് പറഞ്ഞു. എന്റെ സുഹൃത്ത് ഫോണ്‍ കൊടുത്തു. അയാള്‍ മകളെ വിളിച്ചു. മോളെ എണീക്ക് സ്‌കൂളില്‍ പോകണ്ടേ, കഴിക്കാന്‍ ഉണ്ടാക്കണ്ടേ എന്ന് പറഞ്ഞു. എന്നാല്‍ 5 മണിക്ക് വിളിക്കാനല്ലേ ഞാന്‍ പറഞ്ഞത് എന്നിട്ട് ഇപ്പോഴാണോ വിളിക്കുന്നേ എന്നായിരുന്നു മകളുടെ മറുപടി. തുടര്‍ന്ന് താന്‍ 4 മണിക്ക് എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കി ഇപ്പോള്‍ സ്‌കൂളില്‍ പോകാന്‍ ഒരുങ്ങുകയാണെന്നും മകള്‍ പറഞ്ഞു.””

“”അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു, വീട്ടില്‍ ആരൊക്കെയുണ്ടെന്ന്. 12 വയസുള്ള മകളും 7 വയസുള്ള മകനും മാത്രം. കഴിഞ്ഞ ക്രിസ്മസിന് ഭാര്യയെ നഷ്ടപ്പെട്ടു. എന്റെ മകള്‍ ഇപ്പോള്‍ വലുതായി നാല് മണിക്ക് എണീറ്റു എന്ന സന്തോഷവും അയാള്‍ പങ്കുവെച്ചു. തന്റെ രണ്ട് കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കാനായി ഡ്രൈവറായ അച്ഛനെയാണ് ഞങ്ങള്‍ കണ്ടത്. നമുക്ക് എന്താണോ ജീവിതത്തില്‍ കിട്ടിയിരിക്കുന്നത് അതില്‍ നമ്മള്‍ നന്ദിയുള്ളവരായിരിക്കണം. ആ അവസരങ്ങളെല്ലാം ഉപയോഗിക്കണം”” എന്ന സന്ദേശങ്ങളാണ് വീഡിയോയിലൂടെ ആശിഷ് പറയുന്നത്.

Latest Stories

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി