നൃത്തച്ചുവടുകളാല്‍ വിസ്മയിപ്പിച്ച് ഐശ്വര്യ ലക്ഷ്മി; അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലെ പുതിയ ഗാനം

ആട് ടുവിന് ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിലെ പുതിയ ഗാനം റിലീസ് ചെയ്തു. കാത്തു കാത്തേ മിഴികളില്‍ എന്നു തുടങ്ങുന്ന മനോഹര ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മനോഹരമായ നൃത്തച്ചുവടുകളാല്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഗാന രംഗത്തില്‍ നായിക ഐശ്വര്യ ലക്ഷ്മിയുടേത്. സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു.

പൂമരം, മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാളിദാസ് ജയറാം നായകനായെത്തുന്ന ചിത്രം ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് റിലീസ് മാര്‍ച്ച് 22 ലേക്ക് മാറ്റിയിരുന്നു. കാല്‍പ്പന്തു കളിയുടെ ആരവത്തിനൊപ്പം പ്രണയവും സൗഹൃദവും നിറഞ്ഞൊരു സിനിമയായിരിക്കും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. കാളിദാസിനും ഐശ്വര്യയ്ക്കുമൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിഥുന്‍ മാനുവലും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരിക്കിയിരിക്കുന്നത്. രണദിവെ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതവും ഒരുക്കിയിരിക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Latest Stories

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പ്രാബല്യത്തിൽ; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, വലിയ പേരുകള്‍ മിസിംഗ്

ശരി ആരുടെ ഭാഗത്ത്? കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന് പരിശോധിക്കും; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി മേയർ

'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം, അതിന്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം..'; ആദ്യ വെടിപൊട്ടിച്ച് സഞ്ജു

T20 World Cup 2024: ഇന്ത്യയിലെ ക്രിക്കറ്റ് സിസ്റ്റം സഞ്ജുവിനോട് ചെയ്തത് എന്താണ്?

ഉഷ്ണതരംഗം: ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കരുത്; നിര്‍ദേശം തെറ്റിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍

വരുന്നൂ നവകേരള ബസ്, തിരുവനന്തപുരത്ത് നിന്നും ഇന്ന് സര്‍വീസ് തുടങ്ങും; ആര്‍ക്കും കയറാം; ശുചിമുറി അടക്കമുള്ള സൗകര്യം; അഞ്ചു മുതല്‍ മറ്റൊരു റൂട്ടില്‍

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി