സിനിമാ-സീരിയല്‍ താരം അപര്‍ണ നായരുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും പ്രേക്ഷകരും. വൈകിട്ട് ഏഴ് മണിയോടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
മരണത്തിന് തൊട്ടു മുമ്പ് പോലും താരം സന്തോഷകരമായ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. മകളുടെ ഫോട്ടോയാണ് അവസാനമായി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. അപര്‍ണ നായരുടെ തന്നെ ചിത്രങ്ങളുള്ള റീല്‍ വീഡിയോയാണ് അതിനു മുമ്പ് പങ്കുവച്ചത്.
അപര്‍ണ നായര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. എന്താണ് നടിയുടെ മരണകാരണം എന്ന് ഇതുവരെ വ്യക്തമമല്ല. സീരിയിലിലൂടെ ശ്രദ്ധ നേടിയ അപര്‍ണ ‘മേഘതീര്‍ഥം’ എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനില്‍ എത്തുന്നത്.
‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’, ‘കല്‍ക്കി’, ‘അച്ചായന്‍സ്’, ‘മുദ്ദുഗൗ’ എന്നിവയിലും അപര്‍ണാ നായര്‍ വേഷമിട്ടിട്ടുണ്ട്. ‘ആത്മസഖി’, ‘ചന്ദനമഴ’, ‘ദേവസ്പര്‍ശം’, ‘മൈഥിലി വീണ്ടും വരുന്നു’ തുടങ്ങിയ ഹിറ്റ് മലയാളം സീരിയലുകളിലൂടെയാണ് അപര്‍ണ ശ്രദ്ധ നേടുന്നത്.
തിരുവനന്തപുരത്തെ വീട്ടിനുള്ളിലായിരുന്നു നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരമന തളിയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.