സിംഗിള്‍ മദര്‍ ആയി പാര്‍വതി, ഒരു കൂട്ടം ഗര്‍ഭിണികളുടെ കഥയുമായി അഞ്ജലി മേനോന്‍; 'വണ്ടര്‍ വുമണ്‍' ട്രെയ്‌ലര്‍

ഒരു കൂട്ടം ഗര്‍ഭിണികളുടെ കഥയുമായി അഞ്ജലി മേനോന്‍. ‘വണ്ടര്‍ വുമണ്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ഗര്‍ഭിണികളുടെ സന്തോഷവും വിഷമങ്ങളും ഗര്‍ഭകാലഘട്ടങ്ങളും എങ്ങനെയായിരിക്കും എന്ന് പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്ന ചിത്രമാകും വണ്ടര്‍ വുമണ്‍ എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

ചിത്രം നവംബര്‍ 18ന് സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുങ്ങുന്ന അഞ്ജലി മേനോന്‍ ചിത്രമാണിത്. നദിയ മൊയ്തു, നിത്യ മേനന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഇംഗ്ലീഷിലാണ് ചിത്രം എത്തുന്നത്. ആര്‍എസ്‌വിപി മൂവീസ്, ഫ്‌ലൈയിംഗ് യൂണികോണ്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് വണ്ടര്‍ വുമണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യപാനം ഏറെ വ്യത്യസ്തമായിട്ട് ആയിരുന്നു അഞ്ജലിയും താരങ്ങളും നടത്തിയത്.

ഒരു പ്രഗ്‌നന്‍സി ഡിറ്റക്ഷന്‍ കിറ്റിന്റെ ചിത്രമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മറ്റ് വിവരങ്ങളൊന്നും ചേര്‍ക്കാതെ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു. പിന്നാലെ അഞ്ജലി മേനോന്‍ ലൈവില്‍ എത്തി ചിത്രം പ്രഖ്യാപിക്കുകയായിരുന്നു.

സ്‌ക്രീനില്‍ ഇതുവരെ കാണാത്തതും എന്നാല്‍ ഉറപ്പായും അഡ്രസ് ചെയ്യേണ്ടതുമായ ചില കാര്യങ്ങളാണ് വണ്ടര്‍ വുമണില്‍ പറയുന്നത്. ഈ സിനിമ കണ്ടതിന് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണ് എന്നും അഞ്ജലി പറഞ്ഞിരുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി