ബീഫിന് മ്യൂട്ട്, വെട്ടിമാറ്റിയത് പ്രസാര്‍ഭാരതിയോ? ചര്‍ച്ചയായി അഞ്ജലി മേനോന്റെ 'ബാക്ക് സ്‌റ്റേജ്'

അഞ്ജലി മേനോന്റെ ഹ്രസ്വ ചിത്രത്തിലെ ബീഫ് പരാമര്‍ശത്തിന് വെട്ട്. ‘യുവ സപ്‌നോ കാ സഫര്‍’ എന്ന ആന്തോളജി മൂവിയിലെ ‘ബാക്ക് സ്റ്റേജ്’ എന്ന 45 മിനുറ്റുള്ള ചിത്രമാണ് ഒടിടിയില്‍ എത്തിയത്. ചിത്രത്തിലെ ബീഫുമായി ബന്ധപ്പെട്ട സംഭാഷണം മ്യൂട്ട് ചെയ്തത് ചര്‍ച്ചയായിരിക്കുകയാണ്. പ്രസാര്‍ഭാരതിയുടെ ഒടിടി പ്ലാറ്റ്‌ഫോമായി വേവ്‌സ് എന്ന പ്ലാറ്റ്‌ഫോമിലാണ് ചിത്രം എത്തിയത്.

”പണ്ടത്തെ ഹോട്ടല്‍ വോള്‍ഗയില്ലേ? അതിപ്പോഴുമുണ്ടോ. അവിടുത്തെ ബീഫും പൊറോട്ടയും ഇപ്പോഴും കിട്ടോ.. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവിടുത്തെ ബീഫും പൊറോട്ടയും എത്തിച്ചുതരാന്‍ പറ്റുമോ? എന്നാല്‍ ഒരു പ്ലേറ്റ് ആ ഗൗരിദേവിക്ക് കൂടി മേടിച്ചോ” എന്ന റിമ കല്ലിങ്കലിന്റെ സംഭാഷണത്തിലാണ് ബീഫിനെ മ്യൂട്ട് ചെയ്തിരിക്കുന്നത്.

പ്രസാര്‍ഭാരതിയാണ് സംഭാഷണം വെട്ടിയത് എന്നാണ് സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങള്‍. അതേസമയം, കേരളത്തിന്റെ പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെ കഥ പറയുന്ന ബാക്ക് സ്റ്റേജ് ആറ് ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

‘വണ്ടര്‍ വുമണി’ന് ശേഷം റിലീസിനെത്തിയ അഞ്ജലി മേനോന്‍ ചിത്രമാണ് ബാക്ക് സ്റ്റേജ്. ഇന്ത്യയിലുടനീളമുള്ള വ്യത്യസ്ത നഗരങ്ങളുടെ പശ്ചാത്തലത്തില്‍ എട്ട് ആകര്‍ഷകമായ കഥകള്‍ ഉള്‍പ്പെടുത്തിയ ‘യുവ സപ്‌നോ കാ സഫര്‍’ എന്ന ആന്തോളജി മൂവി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം