ദളപതി 64: വിജയ്‌ക്കൊപ്പം ആദ്യമായി ആന്‍ഡ്രിയ ജെര്‍മിയ

ദളപതിയും മക്കള്‍സെല്‍വനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയും. ഇതാദ്യമായാണ് ഒരു വിജയ് ചിത്രത്തില്‍ ആന്‍ഡ്രിയ അഭിനയിക്കുന്നത്. ആന്‍ഡ്രിയ ചിത്രത്തിലുള്ള വിവരം നിര്‍മ്മാതാക്കളായ എക്‌സ് ബി ക്രിയേറ്റേഴ്‌സ് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. വിജയ് അഭിനയിക്കുന്ന അറുപത്തിനാലാമത് ചിത്രമാണ് എന്നതിനാല്‍ ദളപതി 64 എന്നാണ് ചിത്രം താത്കാലികമായി അറിയപ്പെടുന്നത്.

മാനഗരം, കൈദി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയ് നായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതി വില്ലന്‍ റോളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ നിന്ന് ആന്റണി വര്‍ഗീസും മാളവിക മോഹനനും ചിത്രത്തില്‍ ഉണ്ട്.

സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകും എന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് അറിയിച്ചിരിക്കുന്നത്.

Latest Stories

മരിക്കുന്നതിന് തൊട്ട് മുമ്പ് വീട്ടിലെ പൂജയ്ക്ക് വേണ്ടി ഉപവാസം, ഷെഫാലിയുടെ മരണത്തിന് കാരണമായത് ആന്റി ഏജിങ് മരുന്നുകൾ?

സര്‍ക്കാര്‍ സൂംബയുമായി മുന്നോട്ടുപോകണം; വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

എഷ്യാ കപ്പിൽ ഇന്ത്യ- പാക് പോരാട്ടത്തിന് സാധ്യത? ടൂർണമെന്റ് സെപ്റ്റംബറിൽ നടത്താൻ നീക്കം

മനുസ്മൃതി വിഷയത്തില്‍ ഉത്തരം പറയേണ്ടത് ആര്‍എസ്എസ് ആണ്; ആര്‍എസ്എസിന്റെ ചിന്തകള്‍ മാറിയിട്ടുണ്ടെന്ന് ശശി തരൂര്‍

നമ്മള്‍ ഇല്ലാതായാലും 'ചുരുളി' നിലനില്‍ക്കും, ഇങ്ങനത്തെ വേഷമേ ചെയ്യാന്‍ കഴിയൂ എന്ന് പറയാനുള്ള അവകാശം എനിക്കില്ല : വിനയ് ഫോർട്ട്

'കേരളത്തിന്റെ ആരോഗ്യരംഗം വെന്റിലേറ്ററിൽ, ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിനാണ്'; വിഡി സതീശൻ

കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അപകടം; ഒരു അതിഥി തൊഴിലാളി മരിച്ചു

നസീറും മമ്മൂട്ടിയും മോഹൻലാലുമൊക്കെ ആയിട്ടുണ്ട്, കോലം ഇങ്ങനെ ആയോണ്ട് അറിയാത്തതാണ്; അതൊക്കെ തമാശയായിട്ട് തന്നെ പറയാം.. : ഇന്ദ്രൻസ്

പന്തിന്റെ നാടകം എന്നെ ഞെട്ടിച്ചു, പിന്നീടാണ് സംഭവം പിടികിട്ടിയത്, ടി20 ലോകകപ്പ് ഫൈനലിലെ അനുഭവം പങ്കുവച്ച് രോഹിത് ശർമ്മ

IND VS ENG: പരമ്പര തോറ്റാലും സാരമില്ല ആ താരം കുറെ നാൾ കൂടെ ടീമിൽ വേണം, ഇല്ലെങ്കിൽ അത് ദോഷം ചെയ്യും: രവി ശാസ്ത്രി