എതിരില്ലാതെ ജയം, 'അമ്മ' ട്രഷറര്‍ പദവിയില്‍ ഉണ്ണി മുകുന്ദന്‍; പുതുമുഖങ്ങള്‍ ഇവരൊക്കെ

താരസംഘടനയായ ‘അമ്മ’യുടെ ട്രഷറര്‍ പദവിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍. അമ്മയുടെ കഴിഞ്ഞ ഭരണസമിതിയിലും അംഗമായിരുന്നു ഉണ്ണി മുകുന്ദന്‍. സിദ്ദിഖിന്റെ പിന്‍ഗാമി ആയാണ് ഉണ്ണി ട്രഷറര്‍ പദവിയിലേക്ക് എത്തുന്നത്. സംഘടനയുടെ പ്രസിഡന്റ് ആയി മോഹന്‍ലാല്‍ തുടരും.

മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് ആയി എത്തുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവര്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നെങ്കിലും അത് പിന്‍വലിച്ചിരുന്നു. ഇതോടെ എതിരില്ലാതെയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മറ്റ് അംഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു തീരുമാനം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ഇതേ തുടര്‍ന്നാണ് മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റ് ആയത്. ജനറല്‍ സെക്രട്ടറി, ജോയിന്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നീ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും.

ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും കുക്കു പരമേശ്വരന്‍, സിദ്ദീഖ്, ഉണ്ണി ശിവപാല്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സരിക്കുന്നത്.

പതിനൊന്ന് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യ, അന്‍സിബ, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവരും നാമനിര്‍ദേശപത്രിക നല്‍കിയിട്ടുണ്ട്.

Latest Stories

'ഇത് വാര്യംകുന്നന്റെ 1921 അല്ല, നരേന്ദ്രമോദി നയിക്കുന്ന 2026ൽ എത്തി, യൂത്ത് കോണ്‍ഗ്രസ് ജിഹാദി ഭീഷണി ഇങ്ങോട്ട് ഇറക്കരുത്'; ബി ഗോപാലകൃഷ്ണന്‍

തൊണ്ടിമുതല്‍ തിരിമറി കേസില്‍ എംഎല്‍എ ആന്റണി രാജുവിന് 3 വര്‍ഷം തടവ്; തെളിവ് നശിപ്പിക്കല്‍- കള്ള തെളിവ് ഉണ്ടാക്കല്‍ കേസില്‍ 35 വര്‍ഷത്തിന് ശേഷം ശിക്ഷാവിധി

'നിയമസഭ തെര‍ഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ട്, മുന്നണി യോഗത്തിൽ ഇക്കാര്യം പറയും'; സാദിഖലി തങ്ങൾ

വെനസ്വേലയെ ആക്രമിച്ച് അമേരിക്ക; വെനസ്വേലന്‍ പ്രസിഡന്റ് മഡുറോയും ഭാര്യയും യുഎസ് പിടിയില്‍; ആക്രമണത്തിന് പിന്നാലെ പ്രസിഡന്റിനെ പിടികൂടിയെന്ന് സ്ഥിരീകരിച്ച് ട്രംപ്

'തൊണ്ടിമുതൽ കേസ് രാഷ്ട്രീയ പ്രേരിതം, കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്'; ആന്റണി രാജു

'35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പെൻഷൻ'; സ്ത്രീ സുരക്ഷാ പദ്ധതിക്കായി ഇതുവരെ അപേക്ഷിച്ചത് 8,52,223 പേർ

'രാഹുൽ മാങ്കൂട്ടത്തിൽ കുടുംബജീവിതം തകർത്തു, വിവാഹിതയാണെന്നറിഞ്ഞിട്ടും തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു'; കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ ഭർത്താവ്

വിലക്കയറ്റം ഒരു കണക്ക് അല്ല, ഒരു ഭരണവിമർശനമാണ്; ഇറാൻ: ഇബ്രാഹിം റൈസി ഭരണകാലത്തെ സാമ്പത്തിക തകർച്ചയും അന്താരാഷ്ട്ര ലോകം ഉയർത്തിയ രാഷ്ട്രീയ ചോദ്യങ്ങളും

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജു കുറ്റക്കാരൻ, വിധി വരുന്നത് മൂന്നര പതിറ്റാണ്ടിനു ശേഷം

'തിരുവനന്തപുരത്തെ ബിജെപി വിജയത്തിൽ സിപിഐഎമ്മിന് പങ്കുണ്ട്, ബിജെപിയും സിപിഐഎമ്മും ചേർന്ന് വോട്ട് കച്ചവടം നടത്തി'; കെ മുരളീധരൻ