അമിത് ചക്കാലക്കല്‍ നായകനാകുന്ന 'പാസ്‌പോര്‍ട്ട്'; ടൈറ്റില്‍ പോസ്റ്ററിലെ കൗതുകം ശ്രദ്ധ നേടുന്നു

അമിത് ചക്കാലക്കല്‍ നായകനാകുന്ന “പാസ്‌പോര്‍ട്ട്” ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. അസിം കോട്ടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ എ.എം ശ്രീലാല്‍ പ്രകാശന്‍ ആണ് നിര്‍മ്മിക്കുന്നത്. ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കി എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

കെ.പി ശാന്തകുമാരി എഴുതിയ കഥയ്ക്ക് അസിം കോട്ടൂരും എ.എം ശ്രീലാല്‍ പ്രകാശനും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലറാണ്.

എറണാകുളവും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷനുകള്‍. ബിനു കുര്യന്‍ ഛായാഗ്രഹണവും വി ടി ശ്രീജിത്ത് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍, ബി.കെ ഹരിനാരായണന്‍ എന്നിവര്‍ രചിക്കുന്ന ഗാനങ്ങള്‍ക്ക് സെജോ ജോണ്‍ ആണ് സംഗീതം ഒരുക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിജു കെ തോമസ്, കല-അജി കുറ്റിയാനി, കോസ്റ്റ്യൂം-സമീറ സനീഷ്, ചമയം-അമല്‍ ചന്ദ്രന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ആംബ്രോ വര്‍ഗീസ്, വിഎഫ്എക്‌സ്-ബിനീഷ് രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോദ് ശേഖര്‍.

പ്രോജക്ട് കോ-ഓര്‍ഡിനേറ്റേഴ്‌സ്-ഷമീം സുലൈമാന്‍, അജ്മല്‍ റോഷന്‍, ഡിസൈന്‍സ്-മനു ഡാവിഞ്ചി, സ്റ്റില്‍സ്-ഷിജിന്‍ പി രാജ്, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍, എം.കെ ഷെജിന്‍ ആലപ്പുഴ. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ