സസ്പെൻസ് നിറച്ച് അമൽ നീരദിന്റെ ആദ്യ ക്രൈം ത്രില്ലർ; 'ബോഗയ്ൻവില്ല' ട്രൈലെർ പുറത്ത്

ഭീഷ്മപർവ്വ’ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബോഗയ്ൻവില്ല’. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ജ്യോതിർമയി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ഒരുപാട് നിഗൂഢതകളും സസ്‌പെൻസും നിറച്ച് അമൽ നീരദ് പ്രൊഡക്ഷൻസ് ‘ബോഗയ്ൻവില്ല’ ട്രൈലെർ പുറത്ത് വിട്ടു.

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഷറഫുദ്ദീൻ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സൂര്യകാന്തി തോട്ടത്തിനിടയിലൂടെ തിരിഞ്ഞ് നോക്കി പേടിച്ചോടുന്ന ജ്യോതിർമയി. പെട്ടെന്ന് ഞെട്ടി ജ്യോതിർമയി കണ്ണ് തുറക്കുന്നു. എന്തെങ്കിലും സ്വപനം കണ്ടോ എന്ന് കുഞ്ചാക്കോ ബോബൻ ചോദിക്കുന്നു. ഇങ്ങനെയാണ് ട്രൈലെർ തുടങ്ങുന്നത്.

നിഗൂഢതകൾ ഒളിപ്പിച്ചുള്ള ഒരു കേസ് അന്വേഷണത്തിലാണ് കഥ തുടങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ ഭാര്യയായ ജ്യോതിർമയിയെ തേടി പൊലീസ് എത്തുന്നു. കുറെ പെൺകുട്ടികൾ മിസ്സിംഗ് ആയതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. കുഞ്ചാക്കോ ബോബനും ജ്യോതിർമയിക്കും മുന്നേ ഒരു ആക്സിഡന്റ് സംഭവിച്ചിട്ടുണ്ട്. അതിന് പിന്നാലെ നടക്കുന്ന കഥ. നിരവധി സസ്പെന്സുകള് നിറച്ചുള്ള ഒരു ക്രൈം ത്രില്ലർ എന്ന് തന്നെ വിശേഷിപ്പിക്കാം.

ലാജോ ജോസ് എഴുതിയ ‘റൂത്തിന്റെ ലോകം’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ലാജോ ജോസിന്റെ മറ്റൊരു കഥയാണ് ഇപ്പോൾ സിനിമയാവുന്നത്. ലാജോ ജോസും അമൽ നീരദും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി