ഫഹദ് മിസ് കാസ്റ്റോ? നിരാശപ്പെടുത്തിയോ ബോഗയ്ന്‍വില്ല? പ്രേക്ഷക പ്രതികരണം

ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും സിനിമാപ്രേമികള്‍ക്ക് നിരാശ സമ്മാനിച്ച് അമല്‍ നീരദിന്റെ ബോഗയ്ന്‍വില്ല. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ ജ്യോതിര്‍മയിയും കഥാപാത്രമായി മികച്ച പ്രകടനമാണ് നടത്തിയിരിക്കുത് എന്നാണ് േേപ്രക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

പൊലീസ് ഓഫീസറായ ഫഹദിന്റെ കഥാപാത്രത്തിന്റെ വരവോടെയാണ് ഇന്‍വേസ്റ്റിഗേഷന്‍ ആംഗിള്‍ ഉണ്ടാകും. സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ ആണ് ചിത്രം എന്നാണ് പ്രതികരണങ്ങള്‍. എന്നാല്‍ ഫഹദ് അടക്കം ചിലര്‍ മിസ് കാസ്റ്റ് ആയെന്നും ലാജോ ജോസിന്റെ ‘റൂത്തിന്റെ ലോകം’ വായിച്ചവര്‍ക്ക് സിനിമ അധികം ഇഷ്ടപ്പെടില്ല എന്നാണ് ചില പ്രേക്ഷകര്‍ പറയുന്നത്.

”വളരെ അസാധാരണമായ അമല്‍ നീരദ് ചിത്രം. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സിഗ്നേച്ചര്‍ സ്റ്റൈലുകള്‍ കാണാനില്ല. പ്രവചനാതീതമാണ്. ജ്യോതിര്‍മയിയുടെ അഭിനയം മികച്ചതാണ്. സംഗീതം, ഛായാഗ്രഹണം, മേക്കിങ് എല്ലാം കൊള്ളാം. അവസാന ഭാഗം മുഴുവന്‍ സിനിമയെ രക്ഷിച്ചു. മൊത്തത്തില്‍ ഡീസന്റ് ആയ ചിത്രം. ഒന്നും കൂടുതലും കുറവുമില്ല” എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചത്.

”പ്രവചനാതീതമായ ട്വിസ്റ്റുകള്‍ അടങ്ങിയ നല്ലൊരു സിനിമ. നിഗൂഢമായ ആദ്യ പകുതി പ്രേക്ഷകരെ പിടിച്ചിരുത്തുമെങ്കിലും രണ്ടാം പകുതി സ്റ്റീരിയോടൈപ്പ് തിരക്കഥ കൊണ്ട് ശരാശരി അനുഭവമായി മാറി. എങ്കിലും അമല്‍ നീരദും ആനന്ദ് സി ചന്ദ്രനും സുഷിനും സിനിമയുടെ ക്വാളിറ്റി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സിനിമയ്ക്ക് വലിയ സ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല” എന്നാണ് മറ്റൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.

”ബോഗയ്ന്‍വില്ല കണ്ടു. നോവലിന്റെ ഫാന്‍ ആയതിനാല്‍, അതിന്റെ 50 ശതമാനം മാത്രമേ സിനിമയ്ക്ക് ചെയ്യാനായിട്ടുള്ളു എന്ന് പറയാനാകും. കൂടുതല്‍ പ്രയത്‌നം ഉണ്ടെങ്കിലും കുറവ് ഫലമേ കാണുള്ളു. ആദ്യ പകുതി ഇഷ്ടമായി. പക്ഷെ രണ്ടാം പകുതി കൊള്ളില്ല. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ഗംഭീരമായി. പക്ഷെ ഫഹദ് ഫാസിലും വീണ നന്ദകുമാറും മിസ് കാസ്റ്റ് ആണ്. നല്ല വിഷ്വലും ബിജിഎമ്മും. വൗ എലമെന്റുകളില്ല. ശരാശരിക്ക് മുകളില്‍” എന്നാണ് ഒരു പ്രതികരണം.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!